തിരുവനന്തപുരം: തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോര്‍ഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. എല്ലാ വിഭാഗങ്ങളെയും കോര്‍ത്തിണക്കിയാണ് ദൗത്യം നടപ്പാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
ഓപ്പറേഷന് തൂഫാന് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓപ്പറേഷന് കെയര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം 16ന് തുടങ്ങും. ഓപ്പറേഷന് കെയറിലൂടെ ലഹരിക്ക് അടിമകള്‍ ആയവരെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം.35 ആശുപത്രികളില്‍ അതിന് വേണ്ട സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത് എല്ലാ ആളുകളെയും യോജിപ്പിച്ച് ബഹുജന മുന്നേറ്റം നടത്തണമെന്നാണ്.അതാണ് ഞങ്ങള്‍ ചെയ്യുന്നത്.അമ്മമാരുടെ ഭാഗത്ത് നിന്നാണ് തൂഫാന് പ്രധാന പിന്തുണ ലഭിക്കുന്നത്. തൂഫാന്റെ നോഡല്‍ ഓഫീസറായ പുട്ട വിമലാദിത്യ കേരളം മുഴുവന്‍ നിരീക്ഷിച്ചുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കണക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. പൊലീസില്‍ തന്നെ ഇതിനായി ഒരു സിസ്റ്റം തന്നെ ഉണ്ടാക്കിയിട്ടുണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷന് തൂഫാന് രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തില്‍ 35 % കുറ്റകൃത്യങ്ങള്‍ കുറഞ്ഞു, രമേശ് ചെന്നിത്തല










