തൃശൂര്‍: തിരുവമ്പാടി കണ്ണന്റെ സവിധത്തില്‍ നാദാര്‍ച്ചനയായി അരങ്ങേറിയ തൃശൂര്‍ കളക്ടര്‍ ഹരിത.വി.കുമാറിന്റെ കച്ചേരി സംഗീതാസ്വാദകര്‍ക്ക്് ഹൃദ്യാനുഭവമായി. നന്ദനന്ദന ഗോപാലാ ജയഗണപതി ….. എന്ന തുടങ്ങിയ രാഗമാലികയാണ് കളക്ടര്‍ ആലപിച്ചത്. തിരുവമ്പാടി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി സംഗീതോത്സവത്തിലെ ആദ്യ കച്ചേരി കളക്ടറുടെ വകയായിരുന്നു. ജനുവരി 13നാണ് വൈകുണ്ഠ ഏകാദശി. ഇന്ന് മുതല്‍ ആറ് ദിവസമാണ സംഗീതോത്സവം. മേല്‍ശാന്തി വടക്കേകപ്ലിങ്ങാട്ട് പ്രദീപ് നമ്പൂതിരി സംഗീതമണ്ഡപത്തില്‍ ഭദ്രദീപം തെളിയിച്ചു.