Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മേപ്പടിയാനിലെ ഭക്തിഗാനം സന്നിധാനത്ത് പ്രകാശനം നടത്തി ഉണ്ണിമുകുന്ദൻ

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലെ അദ്ദേഹം തന്നെ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം. ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്നു ഇന്ന് രാവിലെ നടന്നു.

ഇരുമുടിക്കെട്ടുമായി മലകയറി സന്നിധാനത്തെത്തി അയ്യനെ തൊഴുതശേഷമായിരുന്നു ഉണ്ണി മുകുന്ദൻ തൻറെ ഭക്തിഗാനത്തിന്റെ പ്രകാശനം നടത്തിയത്.

നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക് നൽകി പ്രകാശനം ചെയ്തു . 

ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി , ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ , ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ്‌ പി പ്രേംകുമാർ , ദേവസ്വം പി ആർ ഒ സുനിൽ  അരുമാനൂർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

മേപ്പടിയാനിലെ ഗാനങ്ങൾ ഗുഡ് വിൽ എന്റർടൈൻമെന്റ് പ്രേക്ഷകരിലേക് എത്തിക്കുന്നു . ചിത്രം ജനുവരിയിൽ തിയേറ്ററിൽ എത്തും എന്ന് സംവിധായകൻ വിഷ്ണു മോഹൻ അറിയിച്ചു.

Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *