Newsskerala

ഭക്തിലഹരിയില്‍ മകീര്യം പുറപ്പാട് എഴുന്നള്ളിപ്പ്

തൃശൂര്‍: ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച പ്രധാനച്ചടങ്ങായ മകീര്യം പുറപ്പാട് എഴുന്നള്ളിപ്പ്് ഭക്തിസാന്ദ്രമായി. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലായിരുന്നു ഭക്തിനിര്‍ഭരമായ മകീര്യം പുറപ്പാട് എഴുന്നള്ളിപ്പ് നടന്നത്. ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാര്‍ തേവര്‍ മീനമാസം പൂരം നാളിലെ ആറാട്ടുപുഴ പൂരം വരെ തട്ടകത്ത് പ്രജകളുടെ ക്ഷേമത്തിനിറങ്ങും.

കര്‍ക്കിടകം രാശിയാണ് മകീര്യം പുറപ്പാട് ചടങ്ങുകള്‍ നടന്നത്. താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷം തൃക്കോല്‍ ശാന്തി രതീഷ് എമ്പ്രാന്തിരി തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ദേവസ്വം കൊമ്പന്‍ പഴയന്നൂര്‍ ശ്രീരാമന്‍ തേവരുടെ തിടമ്പേറ്റിയപ്പോള്‍ ആചാരപരമായി കതിനവെടികള്‍ മുഴങ്ങി.  തുടര്‍ന്ന്് ആദ്യത്തെ ആറാട്ടിന് തേവര്‍ സേതുകുളത്തിലേക്ക് പുറപ്പെട്ടു.

Pic Credit : NK

Leave a Comment

Your email address will not be published. Required fields are marked *