Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പി.സി യുടെ വിവാദ പ്രസ്താവനയിൽ എരിഞ്ഞ് രാഷ്ട്രീയ കേരളം

കൊച്ചി: തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി മഹാ ഹിന്ദു സമ്മേളനത്തിൽ മത വിദ്വേഷ പ്രസംഗം നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായ കേരള ജനപക്ഷം നേതാവും കേരള നിയമസഭയിലെ മുൻ ചീഫ്  വിപ്പുമായ പി.സി.ജോർജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരത്തെ എ.ആർ ക്യാമ്പിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി. മൊഴിയെടുത്ത ശേഷം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുൻപിൽ ഓൺലൈനായി അല്പസമയത്തിനുള്ളിൽ പോലീസ് ഹാജരാക്കും.  കടുത്ത ഉപാധികളോടെ പി.സിക്ക്  കോടതി ജാമ്യം നൽകാനാണ് സാധ്യത. 

ജോർജിൻറെ ഈരാറ്റുപേട്ടയിലെ പുലർച്ച 5 മണിക്ക് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ഫോർട്ട് പോലീസ് രാവിലെ 10.30 ന് തിരുവനന്തപുരം  എ. ആർ ക്യാമ്പിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മതവികാരം വ്രണപ്പെടുത്തി എന്ന IPC വകുപ്പ് 153 A യും സമൂഹത്തിൽ മത വിദ്വേഷം പരത്തുന്നതിനെതിരെയുള്ള IPC 295 A യുമാണ് പി.സിക്കെതിരെ എടുത്തിട്ടുള്ളത്.

പി.സി. ജോർജിനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് പോലീസിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എ.ആർ ക്യാമ്പിൽ എത്തി. എന്നാൽ ചുമതലയുള്ള എ.സി. പി കേന്ദ്ര സഹമന്ത്രിയെ കാണാൻ വിസമ്മതിച്ചു. ജെ.എൻ.യു പോലുള്ള സ്ഥലങ്ങളിൽ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുവാൻ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന സി.പി.എം പി.സി ജോർജിന് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചുവെന്ന് മുരളീധരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി – ആർ .എസ് .എസ് പ്രവർത്തകരെ അരിഞ്ഞു കൊല്ലുന്ന എസ്.ഡി.പി.ഐ പ്രവർത്തകർ നാടുവിട്ടുപോയി എന്നും  അവരെ അറസ്റ്റ് ചെയ്യാൻ തിടുക്കം കാണിക്കാത്ത കേരള പോലീസ് പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ പുലർച്ച വീട്ടിലെത്തി കസ്റ്റഡിയിലെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മുജാഹിദ് ബാലുശ്ശേരിയും എം.ഇ എസ് തലവൻ ഫസൽ ഗഫൂറും വർഗീയ പ്രസ്താവനകൾ നടത്തിയപ്പോൾ ഇതുപോലുള്ള അറസ്റ്റ് നടപടികൾക്ക് എന്തുകൊണ്ട് സംസ്ഥാന സർക്കാർ മുതിർന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു.

ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബി.ജെ.പി പ്രവർത്തകർ വെഞ്ഞാറമൂട്  മണ്ഡപം എന്ന സ്ഥലത്തുവച്ച് പി.സി ജോർജിനെ കൊണ്ടു പോയിരുന്ന പോലീസ് വാഹനവ്യൂഹം തടഞ്ഞ് അദ്ദേഹത്തിന് ബി.ജെ.പി. ഷോൾ അണിയിക്കുകയും അഭിവാദ്യങ്ങൾ അർപ്പിക്കുയും ചെയ്തു. എ.ആർ സ്റ്റേഷന് മുന്നിൽ വച്ച് നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.സി യുടെ കാറിന് മുന്നിൽ ചാടി വീണ് കരിങ്കൊടി കാണിച്ചു. 

മറ്റൊരിടത്ത് വെച്ച് പി.സി ജോർജ്ജിന് നേരെ ഒരാൾ മുട്ട എറിയുന്ന ദൃശ്യവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2016 ൽ ബി.ജെ.പി യോടൊപ്പം നിൽക്കുന്ന ബി.ഡി.ജെ.എസ് സ്ഥാപനത്തിനു മുന്നോടിയായി എസ്.എൻ.ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ സമസ്ത മുന്നേറ്റ യാത്രയുടെ ഭാഗമായി കോഴിക്കോട് മാൻഹോളിനുള്ളിൽ പെട്ട രണ്ടു ശുചീകരണ തൊഴിലാളികളെ രക്ഷിക്കാനായി മാൻഹോളിലെ  മലിനജലത്തിലേക്ക് ചാടി മരണപ്പെട്ട നൗഷാദ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയ്ക്ക് ജോലി ലഭിച്ചത് പ്രത്യേക സമുദായത്തിൽ പെട്ട ആളായത് കൊണ്ടാണ് എന്നും മറ്റു വിഭാഗങ്ങളിൽ പെട്ടവർ ഇതുപോലെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു മരണപ്പെട്ടപ്പോൾ ഒരു ആനുകൂല്യങ്ങളും ലഭിച്ചില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം.

കേസിൽ ഒരു മാസം കഴിഞ്ഞ ശേഷമാണ് വെള്ളാപ്പള്ളി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപേ ഹാജരായി ജാമ്യം നേടിയത്. ലൗ ജിഹാദ്, ഹലാൽ ഭക്ഷണം,  ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച്  കാര്യങ്ങളാണ് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ പി.സി ജോർജ് പ്രസംഗിച്ചത്.

ലൗ ജിഹാദിനായി മറ്റു സമുദായങ്ങളിലെ പെൺകുട്ടികളെ കുടുക്കാൻ മുസ്ലിം സമുദായത്തിൽ പെട്ട പെൺകുട്ടികൾ തന്നെ അവസരമൊരുക്കുന്നു എന്നും എൻ.ആർ.ഐ ബിസിനസുകാരൻ എം.കെ യൂസഫലി മലപ്പുറത്തും കോഴിക്കോടും ലുലുമാൾ തുടങ്ങാത്തത് മുസ്ലീങ്ങളുടെ പൈസ അദ്ദേഹത്തിന് വേണ്ട എന്നുള്ളത് കൊണ്ടും ഹിന്ദുക്കളിൽ നിന്ന് പണം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നുള്ള ജോർജിൻറെ പ്രസ്താവന വൻ വിവാദമായി. ഇന്നാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് അവസാന ദിവസം. കേന്ദ്രമന്ത്രി വി. മുരളീധരനും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

l

Leave a Comment

Your email address will not be published. Required fields are marked *