തിരക്കുള്ള ഷോപ്പിങ് കോംപ്ലെക്സിലേക്ക് ഇടിച്ചുകയറി വിറളി പിടിച്ച എരുമ നിരവധി പേരെ ഇടിച്ച് മലർത്തി. ഒരു സ്ത്രിയടക്കം നിരവധി പേർക്ക് പരിക്ക്. സെക്യൂരിറ്റി സിസ്റ്റംസ് സ്ഥാപനത്തിൽ കയറി ഒരു ലാപ്ടോപ്പും നിരവതി മോണിറ്ററുകളും സെക്യൂരിറ്റി ക്യാമറകളും തകർത്തു. എരുമയുടെ ഉടമസ്ഥനെ കണ്ടുകിട്ടിയിട്ടില്ല എന്ന് പോലീസും ഫയർഫോഴ്‌സും
#WatchNKVideo here
തൃശൂര്‍: തിരക്കേറിയ ശങ്കരയ്യ റോഡില്‍ എരുമയുടെ പരാക്രമം ജനങ്ങളെ ഭീതിയിലാക്കി. നിരവധി പേര്‍ക്ക് വിരണ്ടോടിയ എരുമയുടെ കുത്തേറ്റു. വൈകീട്ടാണ് സംഭവം. പിന്നീട് ശങ്കരയ്യ റോഡിലെ റായ്‌സ് എന്ന വ്യാപാരസമുച്ചയത്തിലേക്ക് ഓടിക്കയറിയ എരുമ അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും തകര്‍ത്തു. രണ്ട് മണിക്കൂറോളം പരാക്രമം കാട്ടിയ എരുമ നഗരത്തെ ഭീതിയുടെ മുള്‍മുനയിലാക്കി. വ്യാപാരസമുച്ചയത്തിലെ താഴെയുള്ള കടകളെല്ലാം ഷട്ടറിട്ടു. കടകളില്‍ ഉള്ളവരും അവിടെ നിന്നിരുന്നവരുമെല്ലാം മുകളിലേക്ക് കയറി. എം.ജി.റോഡില്‍ നിന്ന് എരുമ പാഞ്ഞുവരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റായിസ് ഷോപ്പിംഗ് കോംപ്ലക്‌സിലെ തേര്‍ഡ് ഐ സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലേക്ക് ഇടിച്ചുകയറിയ എരുമ അവിടെയുള്ള ലാപ്‌ടോപ്പുകള്‍, സിസി ടിവി ക്യാമറകള്‍, കമ്പ്യൂട്ടര്‍, മോണിറ്ററുകള്‍ എന്നിവ നശിപ്പിച്ചു. ഏകദേശം 2 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നതായി തേര്‍ഡ് ഐ സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ ഡിജോ ന്യൂസ്സ് newsskerala.com നോട് പറഞ്ഞു. കെട്ടിടത്തിലെ മതിലും എരുമ തകര്‍ത്തു.
ഇതിനിടെ ഗോഡൗണിന്റെ വാതില്‍ അടഞ്ഞതോടെ എരുമ കടയുടെ ഉള്ളില്‍ കുടുങ്ങി. സ്ഥലത്ത് കുതിച്ചെത്തിയ പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് എരുമയെ കയറിട്ടു കുരുക്കി. ജനലിനുളളിലൂടെ കമ്പിയിട്ട് ഏറെ സാഹസികമായാണ് അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥര്‍ എരുമയെ തളച്ചത്. എരുമയുടെ കുത്തേറ്റ ഒരു സ്ത്രീ അടക്കം മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എരുമ എവിടെ നിന്നാണെത്തിയതാണെന്ന കാര്യം വ്യക്തമല്ല. തളച്ചശേഷം എരുമയെ കോര്‍പറേഷന്റെ കീഴിലുള്ള കുരിയച്ചിറയിലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി. അഗ്നിശമന വിഭാഗത്തിലെ ഗ്രേഡ് അസിസ്റ്റന്‍ഡ് സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജ്, വിനീത്, ശ്രീജിത്ത്, ജിബിന്‍, പ്രജീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എരുമക്ക് മൂക്കുകയർ ഉണ്ടായിരുന്നില്ലെന്നും അറുക്കാനായി കൊണ്ടുവന്ന സ്ഥലത്തു നിന്ന് ഓടിയതാകാമെന്നാണ് സ്ഥലത്തെത്തിയ തൃശൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞത്. തളച്ചിട്ടിരുന്ന കമ്പി എരുമയുടെ കഴുത്തിലെ കയറിന്റെ അഗ്രഭാഗത്ത് ഉണ്ടായിരുന്നു.