തൃശൂർ: സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു. കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.വ്യാപാര സംബന്ധമായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറിനുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്
മോഷ്ടാവിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവിയില്‍ മോഷ്ടാവിന്റെ മുഖം പതിഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് വന്‍ മോഷണം നടന്നതെന്നു കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇരുവരും സിനിമ കാണാനായി തൃശൂരിലേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. 1 കിലോ വീതമുള്ള 2 ബാറുകളും, 116 ഗ്രാം വരുന്ന 3 ബാറുകളും, വള, മാല, നെക്്ലസ്് തുടങ്ങിയ സ്വര്‍ണാഭരണങ്ങളും നഷ്ടമായിട്ടുണ്ട്് 20 ദിവസം മുന്‍പ് വരെ ബാലന്റെ വീട്ടില്‍ നിരവധി ജോലിക്കാര്‍ ഉണ്ടായിരുന്നു. മുകളിലെ വാതില്‍ ചവിട്ടി തുറന്ന്്് കിടക്ക മുറിയില്‍ കടന്ന് ലോക്കര്‍ തകര്‍ത്താണ് മോഷണം.
1968 മുതല്‍ ഗള്‍ഫില്‍ അജമലില്ലാണ് ബാലന്‍ ബിസിനസ് നടത്തിയിരുന്നത്. അടുത്തകാലത്താണ് അദ്ദേഹവും ഭാര്യയും നാട്ടില്‍ എത്തി ഗുരുവായൂരില്‍ താമസം തുടങ്ങിയത്. ഇവിടെ ജോലി ചെയ്തിരുന്നവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇവിടെ സ്വര്‍ണം സൂക്ഷിച്ചിട്ടുള്ള വിവരം അറിയാവുന്നവരാണ് മോഷണത്തിന് പിറകിലെന്നാണ് പോലീസിന്റെ നിഗമനം.