ചാവക്കാട്: മണത്തല ചാപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. മണത്തല ചാപറമ്പ് കൊപ്പര വീട്ടില്‍ ചന്ദ്രന്‍ മകന്‍ ബിജു (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചാപറമ്പ് സ്‌കൂളിന് കിഴക്കു ഭാഗത്ത് വെച്ചാണ് സംഭവം ബൈക്കില്‍ വന്ന മൂന്നുപേരാണ് ബിജുവിനെ കുത്തി വീഴ്ത്തിയത് കൃത്യത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു .ഓടികൂടിയ നാട്ടുകാര്‍ ചാവക്കാട്ടെ ഹയാത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
പ്രവാസിയായ ബിജു മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്തു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ചാപ്പറമ്പ് സെന്ററില്‍ പെറ്റ്‌സ് ഷോപ്പ് നടത്തിവരുകയായിരുന്നു.കൊലപാതകത്തിനുശേഷം അക്രമികള്‍ ബീച്ച് ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായാണ് സൂചന. കൊലയാളികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അതെ സമയം ആളുമറിയാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് സൂചനയും പുറത്തു വരുന്നുണ്ട് , മാസ്‌ക് ഉപയോഗിച്ചു നടക്കുമ്പോള്‍ മുഖം കൃത്യമായി തിരിച്ചറിയാന്‍ കഴിയാതിരുന്നതാകും ബിജുവിന് വിനയായത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. തങ്കമണിയാണ് മാതാവ് , ഭാര്യ റിയ
കൊലയാളികള്‍ എസ് ഡി പി ഐക്കാര്‍
എന്ന് ആരോപണം
എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.ബിജുവിനെഎസ് ഡി പി ഐ അക്രമികള്‍ ആണ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത് എന്നും, സംഘര്‍ഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങള്‍ സൃഷ്ടിക്കണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നും ബിജെപി പ്രാദേശിക പ്രവര്‍ത്തകര്‍ പറയുന്നു. മുന്‍പ് സി.പി.എം ല്‍ പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ അടുത്ത കാലത്താണ് ടഉജഹ ല്‍ ചേര്‍ന്നത് എന്നും .സംഭത്തില്‍ സി.പി.എം നേതൃത്വത്തിന്റെ ഒത്താശയുണ്ടോയെന്നും സംശയിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Photo Credit: Face Book