കൊച്ചി: തനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങളോട് വൈകാതെ തുറന്ന് പറയുമെന്നും ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്.
കൊച്ചിയില്‍ ഇന്ന് ഭര്‍ത്താവിനൊപ്പം അഭിഭാഷകനുമായി ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു സ്വപ്ന.മാനസികമായി തയ്യാറെടുപ്പിലാണ് എന്നും അമ്മയുമായി തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കാണുമെന്നും അന്ന് എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ടാകുമെന്നും സ്വപ്ന ഇന്ന് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇപ്പോള്‍ താന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിയമ കാര്യങ്ങളില്‍ ആണെന്നും അവര്‍ പറഞ്ഞു.
തിങ്കളാഴ്ച കൊച്ചിയിലെത്തിയ സ്വപ്നയും ഭര്‍ത്താവും ഏറെനേരം അഭിഭാഷകനുമായി നിയമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ചൊവ്വാഴ്ചയും ഇരുവരും കൊച്ചിയിലെത്തി അഭിഭാഷകനുമായി ഉള്ള ചര്‍ച്ചകള്‍ തുടര്‍ന്നു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുയര്‍ന്ന ഡോളര്‍ കടത്തു കേസിലെ പ്രതിയുമായ സ്വപ്ന സുരേഷ് നവംബര്‍ 6 നാണ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്.
Photo Credit: Face Book