‘ഭരണകൂടം ‘ എന്ന വാക്കിന് പകരം ‘ഭരണഘടന ‘ എന്ന് പറഞ്ഞത് നാക്കുപിഴയാണ് എന്ന വിശദീകരണം നൽകി വിവാദത്തിൽ നിന്ന് തടിയൂരാനാണ് ചെറിയാൻ ശ്രമിക്കുന്നത്….
യോഗം കഴിഞ്ഞു പുറത്തിറങ്ങിയ സജി ചെറിയാൻ ‘എന്തിന് രാജിവെക്കണം?’ എന്നായിരുന്നു രാജിക്കാര്യം ചോദിച്ച മാധ്യമങ്ങളോട് പറഞ്ഞത്. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും സജി ചെറിയാൻ പ്രതികരിച്ചു….
വിഷയം പാർട്ടി ചർച്ച ചെയ്യുകയാണ് എന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം യോഗം കഴിഞ്ഞശേഷം സീതാറാം യെച്ചൂരി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: ഇന്ത്യൻ ഭരണഘടന ഉപയോഗിച്ച് ചൂഷണം നടത്തുന്നു എന്നും, തൊഴിൽ ചൂഷണത്തിന് വേണ്ടിയാണ് ഭരണഘടന ഉണ്ടാക്കിയതെന്നും, മുതലാളിമാരും മോദി സർക്കാരും നടത്തുന്ന ഇത്തരം ചൂഷണത്തിന് കോടതികൾ അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്നും പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഎം സെമിനാറിൽ പ്രസംഗിച്ച് വലിയ വിവാദം സൃഷ്ടിച്ച ഫിഷറീസ് – സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉടൻ രാജി വയ്ക്കില്ല എന്ന് വ്യക്തമായി.
അല്പം സമയം മുൻപ് കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സജി ചെറിയാൻ രാജിവെക്കേണ്ട എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്.
യോഗം കഴിഞ്ഞു പുറത്തിറങ്ങിയ സജി ചെറിയാൻ ‘എന്തിന് രാജിവെക്കണം?’ എന്നായിരുന്നു രാജിക്കാര്യം ചോദിച്ച മാധ്യമങ്ങളോട് പറഞ്ഞത്. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും സജി ചെറിയാൻ പ്രതികരിച്ചു.
യോഗത്തിന് പോകും മുൻപുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട ശരീര ഭാഷയായിരുന്നില്ല യോഗം കഴിഞ്ഞ് എ.കെ.ജി സെന്ററിൽ നിന്ന് പുറത്തിറങ്ങിയ സജി ചെറിയാന്റേത്.
സംസ്ഥാന സിപിഎം സെക്രട്ടറിയേറിയറ്റ് യോഗം വിഷയത്തിൽ തീരുമാനമെടുക്കും എന്നാണ് സിപിഎം ജനറൽ സെക്രട്ടറി സിത്താറാം യെച്ചൂരി ഇന്ന് രാവിലെ ഡൽഹിയിൽ പറഞ്ഞത്. വിഷയം പാർട്ടി ചർച്ച ചെയ്യുകയാണ് എന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം യോഗം കഴിഞ്ഞശേഷം സീതാറാം യെച്ചൂരി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാനെ ന്യായീകരിക്കാൻ ഞാൻ കേന്ദ്ര നേതൃത്വം തയ്യാറായില്ല എന്നുള്ളത് ശ്രദ്ധേയമാണ്
‘ഭരണകൂടം ‘ എന്ന വാക്കിന് പകരം ‘ഭരണഘടന ‘ എന്ന് പറഞ്ഞത് നാക്കുപിഴയാണ് എന്ന വിശദീകരണം നൽകി വിവാദത്തിൽ നിന്ന് തടിയൂരാനാണ് ചെറിയാൻ ശ്രമിക്കുന്നത്.
എന്നാൽ പ്രതിപക്ഷവും നിയമ വിദഗ്ധരും അത്തരം വാദത്തെയും വിശദീകരണത്തെയും വകവയ്ക്കാതെ സജി ചെറിയാന്റെ രാജി ആവശ്യപ്പെടുകയാണ്.
അഭിഭാഷകനായ ബൈജു ലോയൽ ഇന്നലെ വിവാദ പ്രസംഗത്തിനെതിരെ പത്തനംതിട്ട പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ലോയൽ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി മുൻപാകെ കൊടുത്ത ഹർജി കോടതി ഫയൽ സ്വീകരിച്ചു.
മലയാള വേദി എന്ന സാംസ്കാരിക സംഘടനയുടെ ചെയർമാൻ തൃശ്ശൂർ സ്വദേശിയായ ജോർജ് വട്ടക്കുളവും കോടതിയെ സമീപിക്കുമെന്ന് ഇന്നലെ പറഞ്ഞിരുന്നു.
പ്രതിപക്ഷ പാർട്ടികളും ഉടൻതന്നെ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും എന്ന് ഉറപ്പാണ്.
കോടതിയിൽ നിന്ന് ഈ വിഷയത്തിൽ ശക്തമായ പ്രതികരണവും വിമർശനവും ഉണ്ടാകുമെന്ന് വ്യക്തം.
അതുവരെ സ്വർണ്ണം – ഡോളർ കടത്ത് വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കുവാനും സജി ചെറിയാൻ വിവാദ പ്രസംഗത്തിന് കഴിയുമെന്നാണ് പാർട്ടി കരുതുന്നത്.
കോടതിയിൽ നിന്ന് മന്ത്രിസ്ഥാനത്ത് സജി ചെറിയാന് തുടരാൻ അർഹതയില്ല എന്ന പരാമർശം ഉണ്ടായാൽ മാത്രമേ ഇനി രാജി ഉണ്ടാവുകയുള്ളൂ.
എകെജി സെന്ററിന്റെ മതിലിൽ സ്ഫോടക വസ്തു എറിഞ്ഞ് പൊട്ടിച്ച വ്യക്തിയെ കണ്ടെത്താൻ കഴിയാത്ത വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ സജി ചെറിയാൻ വിവാദം വഴിവെക്കും.
കോൺഗ്രസിന് മേൽക്കയുണ്ടായിരുന്ന ആലപ്പുഴയിലെ ചെങ്ങന്നൂർ മണ്ഡലം 2018 ലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷമാണ് സജി ചെറിയാൻ ശ്രദ്ധേയനാവുന്നത്.
പിന്നീട് 2021ൽ അതേ മണ്ഡലത്തിൽ നിന്ന് വിജയിച്ച ചെറിയാൻ മന്ത്രിയായി.
ചെങ്ങന്നൂർ മേഖലയിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ കഴിഞ്ഞതിലൂടെ അടിയുറച്ച പിണറായി പക്ഷേകാരനായ ചെറിയാന് പാർട്ടിയിൽ വലിയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചു.