തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പൂമല ജലസംഭരണിയിലെ ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നു. ഡാമിലെ നാല് ഷട്ടറുകളില്‍ 2 എണ്ണമാണ് തുറന്നത്. രാവിലെ ഒന്‍പത്് മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്.
ഡാമിന്റെ സംഭരണശേഷി 28 അടിയാണ്. ജലനിരപ്പ് 27.6 അടിയായതോടെ രണ്ടാമത്തെ അപകടസൂചന പുറപ്പെടുവിച്ചിരുന്നു. മലവായ് തോടിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ കിലാനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്ന പൂമല ഡാംമിലെ വെള്ളം ഉപയോഗിച്ച് 82 ഹെക്ടർ കൃഷിയിടത്തിൽ ജലസേചനം നടത്താം. 1.17 ചതുരശ്ര കിലോമീറ്റർ വൃഷ്ടി പ്രദേശമാണ് ഡാമിനുള്ളത്