തൃശൂര്‍: ഇറ്റ്ഫോക്കില്‍ മലയാളനാടകത്തിന്റെ മഹത്വം തെളിയിച്ച കെ.എസ്.പ്രതാപന്റെ ‘നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍’ പ്രേക്ഷകരുടെ മനം നിറച്ചു. നാടകകലയുടെ മര്‍മ്മമറിയുന്ന കലാകാരന് കെ. എസ് .പ്രതാപനാണ് ഈ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വിച്ചത്.
മധ്യതിരുവിതാംകൂറിലെ ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ ആന്തരിക സംഘര്‍ഷങ്ങളുടെ ആവിഷ്ക്കാരമാണിത്. ഇന്ത്യന്‍ അടിയന്തരാവസ്ഥ കാലഘട്ട പശ്ചാത്തലത്തില്‍ അഞ്ച് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നാടകം. സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ എന്നിവരുടെ അഭിനയമികവ് നാടകത്തിന് മാറ്റുകൂട്ടി.
ഇഗ്മാർ ബര്‍ഗ്മാന്റെ ക്രൈസ് ആന്‍ഡ് വിസ്പേഴ്സ്, സി .ജെ.തോമസിന്റെ അവന് വീണ്ടും വരുന്നു, വിജയ് ടെണ്ടുല്‍ക്കറിന്റെ സഖാറാം ബിന്ദര്‍ എന്നീ നാടകങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള രചനയാണിത്.