തൃശൂര്‍: കിഴക്കേക്കോട്ട ആമ്പക്കാടന്‍ ജംഗ്ഷനിലുള്ള കാത്തലിക് പാസ്റ്ററല്‍
സെന്ററിലെ കത്തോലിക്കാസഭ മാഗസിന്റെ ഓഫീസില്‍ വന്‍ അഗ്നിബാധ. മുകള്‍ നിലയിലെ ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു.
ഓഫീസിലെ നാല് കമ്പ്യൂട്ടറുകളും ഫര്‍ണീച്ചറും അഗ്നിക്കിരയായി. ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെയായിരുന്നു സംഭവം. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ മുറിയില്‍ ഫെബ്രുവരി ലക്കം കത്തോലിക്കാസഭ മാഗസിന്‍ അടുക്കിവെയ്ക്കുന്ന തിരക്കിലായിരുന്നു ജോലിക്കാര്‍. ഈ സമയത്താണ് മുകളില്‍ തീപ്പിടിത്തമുണ്ടായത്. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമാണ് കത്തോലിക്കാസഭ മാസിക.