തൃശൂർ: അമ്മാടം സ്വദേശിയിൽ നിന്നും രണ്ടര കോടിയിലധികം രൂപയുടെ മൂല്യംവരുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങി പകരം തങ്കകട്ടി തിരിച്ചുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വർണ്ണാഭരണങ്ങളോ തങ്കകട്ടികളോ തുകയോ തിരിച്ചു നൽകാതെ തട്ടിപ്പുനടത്തിയ കേസിലെ പ്രതികളിലെ ഒളിവിൽ കഴിഞ്ഞിരുന്ന കൊരട്ടി ചെറുവാളൂർ സ്വദേശിയായ തെക്കുംത്തല വീട്ടിൽ ജിക്സൺ (47) എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തു..
സ്വർണ്ണാഭരണങ്ങൾക്ക് തുല്യമായ തങ്ക കട്ടി 15 ദിവസത്തിനുള്ളിൽ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊത്തം 27341491/- രൂപയുടെ
സ്വർണ്ണാഭരണങ്ങളാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ രണ്ട് ദിവസങ്ങളിലായി പ്രതികൾ വാങ്ങിയത്. പണമോ സ്വർണ്ണാഭരണങ്ങളോ തങ്കകട്ടികളോ തിരികെ കിട്ടാതെവന്നപ്പോൾ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കി മെയ് മാസത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ കേസ് റെജിസ്റ്റർചെയ്ത് ആദ്യാന്വേഷണം ഇൻസ്പെക്ടർ സുജിത്ത് നടത്തുകയും ചെയ്തിരുന്നു. തുടർന്ന് കേസിൻെറ തുടരന്വേഷണം തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് തൃശ്ശൂർ ജില്ല പോലീസ് മേധാവി ഇളങ്കോ ആർ െഎ പി എസിൻെറ ഉത്തരവു പ്രകാരം കൈമാറുകയും ക്രൈം ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ വൈ നിസാമുദ്ദീൻ ഏറ്റെടുത്ത് അന്വേഷിക്കുകയും ചെയ്തു. അന്വേഷണത്തിൽ പ്രതികൾ തെളിവിലേക്കുള്ള രേഖകൾ നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.
പ്രതികൾ സാധാരണക്കാരായ നിരവധിപേരെ ഇത്തരത്തിൽ കബളിപ്പിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെ്കടർമാരായ ജയപ്രദീപ്, വി കെ സന്തോഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർ ജെസ്സി ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, സിവിൽ പോലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു.