തൃശൂർ: കാപ്പ നിയമപ്രകാരം തൃശൂർ റെയ്ഞ്ച് ഡി െഎ ജി യുടെ ഉത്തരവിൽ ആറുമാസക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കി നാടുകടത്തപ്പെട്ട ഉത്തരവു ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കോലഴി അത്തേക്കാട് സ്വദേശിയായ ചെമ്മിട്ടേരി വീട്ടിൽ ബാബു (28) വിനെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
1.4.2024 മുതൽ 6 മാസകാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. പിന്നീട് ജില്ലയിൽ പ്രവേശിച്ച പ്രതിയെകുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ ബി. പ്രമോദും സംഘവും നടത്തിയ അന്വേഷണത്തിലാണ് ജയ്ഹിന്ദ് മാർക്കറ്റിൽ നിന്നും ബാബുവിനെ അറസ്റ്റ് ചെയ്തത്.