Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സാംസ്കാരിക മേഖലയുടെ സർവ്വതല സ്പർശിയായി പരസ്പരം സംവാദവേദി 

തൃശൂർ : 2500 ഓളം കലാസാംസ്കാരിക സാമൂഹിക പ്രവർത്തകർ പങ്കെടുത്ത പരസ്പരം സംവാദ വേദി സാംസ്കാരിക മേഖലയുടെ സർവ്വതലസ്പർശിയായിരുന്നു. വിവിധ സാംസ്കാരിക മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് സംവാദത്തിൽ ഉന്നയിച്ചത്. 

 അന്ധവിശ്വാസ നിരോധന നിയമം, സീരിയൽ സെൻസർഷിപ്പ്, രാമനിലയത്തിൽ കത്തി നശിച്ച കൂത്തമ്പലത്തിൻ്റെ പുനർനിർമ്മാണം, സാംസ്കാരിക സമുച്ചയങ്ങൾ, നാടോടി കലകളുടെ സംരക്ഷണം, കലാമണ്ഡലം, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രവാസികൾക്കും അതിഥി തൊഴിലാളികളുടെ മക്കൾക്കും മലയാളഭാഷ പഠിക്കുവാൻവേണ്ട സഹായങ്ങൾ, മലയാളം മിഷൻ, നാടകവേദികൾ, സിനിമ കോൺക്ലെവ്, പാരമ്പര്യ വസ്തുക്കളുടെ വിപണന കേന്ദ്രം, പ്രകൃതി ദുരന്തങ്ങളുടെ ഡോക്യുമെന്റേഷൻ, കലാസാംസ്കാരിക പ്രവർത്തകർക്ക് ഇൻഷുറൻസ് പദ്ധതി, സംസ്ഥാനത്തിന് പൊതു ഗീതം, സ്മാരക മ്യൂസിയം, ഉത്സവപ്പറമ്പുകളിലെ ശബ്ദ നിയന്ത്രണം, ഉൾപ്പെടെ സാംസ്കാരിക മേഖലയുടെ ഉന്നമനത്തിന് സഹായകമാകുന്ന നിരവധി ചോദ്യങ്ങൾ പരസ്പരം സംവാദ വേദിയിൽ ഉന്നയിക്കപ്പെട്ടു.

 എൻ എസ് താര, രേണു രാംദാസ്, അഷറഫ് മുഹമ്മദ്, ഭവ്യശ്രീ, ഡോ. ഹരികുമാർ, കെ വി മോഹൻകുമാർ, പി ആർ പുഷ്പവതി, പ്രവീൺ നാരായണൻ, മാപ്പിളപ്പാട്ട് കലാകാരി റസീന മലപ്പുറം, നസീമ, രവിത ഹരിദാസ്, ഡോ. എം എ സിദ്ദിഖ്, ജലീൽ കുന്നത്ത്, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ജനാർദ്ദനൻ പുതുശ്ശേരി, രാജീവ് പുലവ, ജി പി രാമചന്ദ്രൻ, ഡോ കവിത ബാലകൃഷ്ണൻ, എ ബി അനിൽകുമാർ, വി എസ് ബിന്ദു, ബിച്ചു മലയിൽ, കലാമണ്ഡലം ഹരിനാരായണൻ, സിന്ധു വാസുദേവൻ, എഴുത്തുകാരി നന്ദിനി മേനോൻ, ശ്രീലത വർമ്മ, മഹേഷ് കുമാർ, സനൂപ് പി കെ, ഡോ രാജേന്ദ്രൻ എഴുത്തുംകര, കെ സുധീഷ്, ശ്രീവത്സൻ മേനോൻ, ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ, ശിവാജി ഗുരുവായൂർ, അമിൻ ഷാ, ഉത്തമൻ മലപ്പുറം, സംവിധായകൻ പ്രേം ലാൽ, വി മുരളി, സിനിമ താരം അൻസിബ ഹസൻ എന്നിവരാണ് മുഖ്യമന്ത്രിയോട് സംവദിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *