തൃശ്ശൂർ: പത്മജ വേണുഗോപാലിൻറെ വസതിയായ മുരളി മന്ദിരത്തിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും മണ്ഡലം /ബ്ലോക്ക് തല നേതാക്കളും സഹപ്രവർത്തകരും ബിജെപിയിൽ ചേർന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് മനു. കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാധാകൃഷ്ണൻ, എ ആർ മനോജ് . രാധാകൃഷ്ണൻ കൊട്ടിലിങ്ങൽ തുടങ്ങി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും വിവിധ തലങ്ങളിലെ പ്രധാന ഭാരവാഹികളും സഹപ്രവർത്തകരും ആണ് ഇന്ന് ബിജെപിയിൽ ചേർന്നത്. തൃശ്ശൂർ പൂങ്കുന്നത്തെ മുരളിമന്ദിരത്തിൽ നടന്ന കല്യാണിക്കുട്ടിയമ്മ ശ്രാദ്ധ ദിനത്തിലാണ്, പത്മജ വേണുഗോപാലിന്റെ സാന്നിധ്യത്തിൽ തൃശൂർ നഗരത്തിലേയും പ്രാന്ത പ്രദേശങ്ങളിലെയും പ്രവർത്തകരും നേതാക്കളും ബിജെപിയിൽ ചേർന്നത്.
ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ. കെ കെ അനീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ബി ഗോപാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി എ നാഗേഷ് . ബിജെപി പാലക്കാട് തൃശൂർ മേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, തൃശ്ശൂർ പാലക്കാട് മേഖലാ BJP പ്രസിഡൻറും , തൃശ്ശൂർ പാർലമെൻ്റ് മണ്ഡലം മുഖ്യ സംയോജകനുമായ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, രഘുനാഥ് സി മേനോൻ, മാള മോഹനൻ, വിപിൻ ഐനിക്കുന്നത്ത്, തുടങ്ങിയവർ പങ്കെടുത്തു. ബിജെപിയിൽ ചേർന്നവർക്ക് പത്മജാ വേണുഗോപാൽ, അഡ്വ. അനീഷ് കുമാർ ബി ഗോപാലകൃഷ്ണൻ, ഏ നാഗേഷ് തുടങ്ങിയവർ മെമ്പർഷിപ്പ് നൽകി ബിജെപിയിലേക്ക് സ്വീകരിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വാശിയേറിയ ദിവസങ്ങളിലേക്ക് പ്രവേശിയ്ക്കവേ, തൃശ്ശൂർ നഗരത്തിലെ പ്രധാന കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നത് കോൺഗ്രസ് നേതൃത്വത്തിൽ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇനിയും ഒട്ടേറെ പ്രവർത്തകരും നേതാക്കളും ബിജെപിയിൽ ചേരുമെന്ന് പത്മജാ ഗോപാലും അഡ്വ. അനീഷ് കുമാറും പറഞ്ഞു.