കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പുക പടര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെ അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് കേസെടുത്തത്.
ഗോപാലന്, ഗംഗാധരന്, സുരേന്ദ്രന്, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസ്. ഇവര്‍ പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം അപകടത്തിന് പിന്നാലെ പിന്നാലെ മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു. പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേ മരണത്തിലുണ്ടായ സംശയം ദൂരീകരിക്കാനാവൂ എന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.