ശില്പ ചാരുതയായി സാരികളുടെ വര്‍ണവസന്തം
തൃശൂര്‍: രൂപത്തിലും വര്‍ണത്തിലും വൈവിധ്യം നിറഞ്ഞ സാരികളുടെ പ്രദര്‍ശനവുമായി നടന്‍ ജയസൂര്യയും ഭാര്യ സരിതയും തൃശൂരില്‍. ഫാഷന്‍ ഡിസൈനറായ സരിത രൂപകല്‍പന ചെയ്ത വസ്ത്രങ്ങളുടെ പ്രദര്‍ശനം തൃശൂര്‍ കുറുപ്പം റോഡിലെ ഹോട്ടല്‍ ഗരുഡയിലാണ്. സെമി സില്‍ക്്, കോട്ടണ്‍, ലിനന്‍ ഓര്‍ഗന്‍സ, അജ്‌റക് തുടങ്ങിയ വിവിധയിനം തുണിത്തരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. കൊച്ചിയിലെ സ്റ്റുഡിയോയിലിലാണ് വസ്ത്രങ്ങളുടെ രൂപകല്‍പന. ഒരു പീസ് ഒരാള്‍ക്കുമാത്രമായിരിക്കും. ഒരാള്‍ ധരിക്കുന്നത് മറ്റൊരാള്‍ക്കുമില്ലാത്ത വസ്ത്രമായിരിക്കും. സാരിക്ക് പുറമെ ചുരിദാര്‍, കൂര്‍ത്ത, ഷര്‍ട്ട് എന്നിവയും പ്രദര്‍ശനത്തിലുണ്ട്.