Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അസൗകര്യം അറിയിച്ച് കാവ്യ മാധവൻ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സാക്ഷിമൊഴി  രേഖപ്പെടുത്താൻ നാളെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്ന പോലീസ് നോട്ടീസിന് മറുപടി നൽകി കാവ്യ മാധവൻ. നോട്ടീസിൽ പറഞ്ഞത് പ്രകാരം നാളെ രാവിലെ 11 മണിക്ക് പോലീസ് ക്ലബിലെത്താൻ അസൗകര്യം ഉണ്ടെന്നു എസ്.എം.എസിലൂടെ കാവ്യ അൽപസമയം മുൻപ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

പകരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആലുവയിലെ ദിലിപിന്റെ വീട്ടിലെത്തി പോലീസിന് തൻറെ മൊഴി രേഖപ്പെടുത്താമെന്നാണ് കാവ്യ പോലീസിനയച്ച സന്ദേശത്തിൽ പറയുന്നത്. നിയമപ്രകാരം സാക്ഷി മൊഴി രേഖപ്പെടുത്താൻ മൊഴി നൽകേണ്ട വ്യക്‌തിയുടെ സൗകര്യമനുസരിച്ച് അത് രേഖപ്പെടുത്തണമെന്നാണ് നിയമം. ആലുവ പോലീസ് ക്ലബിലെത്തിയാൽ ദിലീപിൻറെ മുൻ സുഹൃത്ത് ബാലചന്ദ്ര കുമാറിൻറെ സാന്നിധ്യത്തിൽ കാവ്യയിൽനിന്ന് ചില കാര്യങ്ങൾ ചോദിച്ചറിയാൻ  അന്വേഷണസംഘം തീരുമാനിച്ചിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. അതിനിടെ ഇതേ കേസിൽ മഞ്ജുവാര്യർ പോലീസിന് മൊഴി നൽകി. കേസ് സംബന്ധമായി പോലീസിന് ലഭിച്ച ദിലീപിൻറെ ഉൾപ്പെടെ പലരുടെയും ശബ്ദരേഖ മഞ്ജു വാര്യർ തിരിച്ചറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *