കൊച്ചി: നടൻ പ്രതാപ് പോത്തൻ, 69, അന്തരിച്ചു. ചെന്നൈയിലെ പൂനമലയിലുളള ഫ്ലാറ്റിൽ വെച്ചായിരുന്നു മരണം.
സഹായിയാണ് ഫ്ലാറ്റിൽ ഇന്ന് രാവിലെ 8.30 ന് മരിച്ച നിലയിൽ കണ്ടെത്. ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നു.
എൺപതുകളിൽ മലയാള സിനിമയിലെ തരംഗമായിരുന്നു പോത്തൻ.
ഭരതൻ സംവിധാനം ചെയ്യത് ചാമരം, തകര, ലോറി തുടങ്ങിയ ഹിറ്റ് സിനിമകളിൽ നായകനായി.
മലയാളം, തമിഴ് തെലുങ്ക് ഹിന്ദി ഉൾപ്പെടെ നൂറിലധികം സിനിമകളിൽ അഭിനയിച്ചു.
ആരവം എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യം അഭിനയിച്ചത്.
മലയാള സിനിമയിൽ മെത്തേഡ് ആക്ടിംഗ് ആദ്യമായി കൊണ്ടുവന്ന നടനായിരുന്നു പോത്തൻ. സ്വാഭാവിക അഭിനയം കൊണ്ട് ഏറെ ശ്രദ്ധ നേടി.
ചെന്നൈ പ്ലയെർസ് എന്നാൽ നാടക സംഘത്തിൽ ബർണാഡ് ഷായുടെ വിവിധ നാടകങ്ങൾ അഭിനയിച്ച് ശ്രദ്ധ നേടിയ നടനെ ഭരതനാണ് മലയാള സിനിമയ്ക്ക് ആദ്യം പരിചയപ്പെടുത്തുന്നത്.
12 സിനിമകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
1985 നടി രാധികയെ വിവാഹം കഴിച്ചു. ഒരു വർഷത്തിനുശേഷം ബന്ധം വേർപിരിഞ്ഞു. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു, 22 വർഷങ്ങൾക്ക് ശേഷം 2012 വിവാഹബന്ധം അവസാനിച്ചു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.
മകൾ മരണ സമയം ഫ്ലാറ്റിൽ ഉണ്ടായിരുന്നു.
കാര്യമായ ആരോഗ്യ
പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നാണ് വിവരം.