ശക്തനിലെ ആകാശപ്പാത സന്ദര്‍ശനം
തൃശൂര്‍: ശക്തന്‍നഗറിലെ ആകാശപ്പാത സന്ദര്‍ശനത്തിനിടെ കോര്‍പറേഷന്‍ ഭരണസമിതിയ്‌ക്കെതിരെ തുറന്നടിച്ച് സുരേഷ് ഗോപി. അമൃതം പദ്ധതിയുടെ ഭാഗമായി കേന്ദ്രഫണ്ട് ഉപയോഗിച്ചായിരുന്നു ആകാശപ്പാതയുടെ നിര്‍മ്മാണം. എന്നാല്‍ കേന്ദ്രഫണ്ട് രഹസ്യമാക്കിവെച്ചതിലും, കേന്ദ്രമന്ത്രിമാരെ ആരെയും ക്ഷണിക്കാത്തതിലും സുരേഷ്‌ഗോപി അതൃപ്തി അറിയിച്ചു. എങ്കിലും നാടിന്റെ വികസനത്തിന് കൂടുതല്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു. ശക്തനിലെ മാര്‍ക്കറ്റ് വികസനത്തിനുള്ള ഫണ്ട് വിനിയോഗത്തില്‍ പരാതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൂടുതല്‍ ധനസഹായം വേണമെങ്കില്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.