തൃശൂര്‍: ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചും, മധുരം വിളമ്പിയും തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നടി ശ്രാവണയും ഗാനം ആലപിച്ചു. പ്രസ് ക്ലബില്‍ നടന്ന ആഘോഷത്തില്‍ റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ മുഖ്യാതിഥിയായി. നടി ശ്രാവണ, ആയുര്‍ ജാക്ക് ഫാം ഉടമ വര്‍ഗീസ് തരകന്‍ എന്നിവര്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ക്രിസ്മസ് ഐക്യത്തിന്‍റെ സന്ദേശമാണെന്നും കുടുംബത്തിലും സമൂഹത്തിലും ഒരുമയുണ്ടാകുമ്പോഴാണ് സമാധാനം പുലരുന്നതെന്നും റവ. ഡോ. പോൾ പൂവത്തിങ്കൽ. സംഗീതത്തിലെന്നപോലെ സമൂഹത്തിലും സ്വരച്ചേർച്ചയുണ്ടാകണം. ഐക്യം നഷ്ടപ്പെടുമ്പോഴാണു രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുണ്ടാകുന്നത്. ഉണ്ണിയേശു ജനിച്ച സമയം ഐക്യത്തിന്‍റെ സമയമാണ്. മനുഷ്യരും ദൈവവും പക്ഷിമൃഗാദികളും സ്വർഗത്തിലെ മാലാഖമാരുമൊന്നിച്ച് വിശ്വത്തിന്‍റെ ഐക്യമാണി വിടെയുണ്ടായത്. ഐക്യമുള്ളിടത്തെ സന്തോഷം ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ് ക്ലബിന്‍റെ ക്രിസ്മസ് ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത് ബാലന്‍, പ്രസിഡന്റ എം.ബി. ബാബു എന്നിവര്‍ പ്രസംഗിച്ചു.