ആംഡ് ബെറ്റാലിയൻ മേധാവി എന്ന സ്ഥാനത്ത് എഡിജിപി എം ആർ അജിത് കുമാർ തുടരും
തിരുവനന്തപുരം: എഡിജിപിഎം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. 2023 മേയിൽ അജികുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയാ ഹോസബോലെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ എത്തി തൃശ്ശൂർ പാറമ്മക്കാവ് സ്കൂളിൽ നടന്ന ആർഎസ്എസ് ക്യാമ്പിൽ വച്ച് കണ്ടു ഒരു മണിക്കൂർ ചർച്ച നടത്തി എന്നത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണം നടത്തി അജിത് കുമാറിന്റെ മൊഴിയെടുത്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗിക വാഹനം എന്തിന് ഒഴിവാക്കി എന്നതിൽ അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ല എന്നും കൂടിക്കാഴ്ച സംബന്ധിച്ച് അദ്ദേഹത്തിന് വീഴ്ച സംഭവിച്ചു എന്നും ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട് എന്നാണ് വിവരം.
തൃശ്ശൂർ പൂരത്തിന്റെ മേൽനോട്ടം ചുമതല ഉണ്ടായിരുന്നു അജിത് കുമാറിന് പൂരം രാത്രിയിൽ നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായതിലും വീഴ്ച സംഭവിച്ചതായുള്ള ആരോപണത്തിലും അന്വേഷണം നടക്കുകയാണ്. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണ എൽഡിഎഫിൽ നിന്ന് പുറത്താക്കിയ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ചിരുന്നു.
എഡിജിപി കുമാറിനെ മാറ്റുന്ന ഉത്തരവിൽ ആഭ്യന്തരവകുപ്പ് കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ആംഡ് ബെറ്റാലിയൻ മേധാവി എന്ന സ്ഥാനത്ത് എഡിജിപി എം ആർ അജിത് കുമാർ തുടരും. ഞായറാഴ്ച രാത്രി സർക്കാർ ഇറക്കിയ ഉത്തരവുപ്രകാരം എഡിജിപി മനോജ് എബ്രഹാം ആയിരിക്കും ക്രമസമാധാന ചുമതല.