തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം നേരത്തെ അവസാനിപ്പിക്കേണ്ടതായിരുന്നു. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള കുറിപ്പ് കിട്ടി. ചൊവ്വാഴ്ച അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
എ.ഡി.ജി.പി അജിത്കുമാറിനെ മാറ്റില്ല. നടപടി ഡി.ജി.പിയുടെ അന്വേഷണറിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം.
പൂരം കലക്കല്‍ സംഭവത്തില്‍ അന്വേഷണറിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിലവില്‍ പുറത്തുവന്ന വിവരങ്ങള്‍ തെറ്റാണ്. വിവരാവകാശം നല്‍കിയ മറുപടി വസ്തുത അനുസരിച്ചല്ല. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടെന്ന ആരോപണത്തിലും അദ്ദേഹം അജിത്കുമാറിനെ പിന്തുണയ്ക്കുന്ന മറുപടിയാണ് നല്‍കിയത്.