കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് ഏകദേശം 5000 കോടി രൂപ മുതൽമുടക്കിൽ ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങുന്നു. നോവൽ ജ്വല്ലറി ലിമിറ്റഡ് എന്ന പേരിലുള്ള പുതിയ സംരംഭം ഇൻ-ഹൗസ് ജ്വല്ലറി ബ്രാൻഡുകൾ ലഭ്യമാകുന്ന ലാർജ് ഫോർമാറ്റ് എക്സ്ക്ലൂസീവ് ജ്വല്ലറി റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിലുടനീളം സ്ഥാപിക്കും. അതുല്യമായ ഡിസൈനുകളും ശക്തമായ പ്രാദേശിക രുചിയുമുള്ള ശക്തമായ ഒരു ദേശീയ ബ്രാൻഡ് സൃഷ്ടിച്ച് ഉപഭോക്തൃ അനുഭവത്തെ പരിവർത്തനം ചെയ്യാൻ പുതിയ സംരംഭം ശ്രമിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, പെയിന്‍റുകൾ, നിർമ്മാണ സാമഗ്രികൾക്കായുള്ള ബി2ബി ഇ-കൊമേഴ്സ് എന്നിവയ്ക്ക് ശേഷം ഒരു പുതിയ ബിസിനസിലേക്കുള്ള ഗ്രൂപ്പിന്‍റെ മൂന്നാമത്തെ പ്രധാന ചുവടുവയ്പ്പാണിത്.
ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ബ്രാൻഡഡ് ജ്വല്ലറി റീട്ടെയ്‌ലിലേക്കുള്ള കടന്നുവരവ് വിശ്വാസത്തിന് അടിവരയിടുന്ന ബിസിനസ്സുകൾ കെട്ടിപ്പടുക്കുന്ന ഞങ്ങളുടെ പാരമ്പര്യത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നുവെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു. പുതിയ വളർച്ചാ മേഖലകള്‍ പ്രയോജനപ്പെടുത്താനും ഊർജ്ജസ്വലമായ ഇന്ത്യൻ ഉപഭോക്തൃ രംഗത്ത് ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും അനുവദിക്കുന്ന തന്ത്രപ്രധാനമായ ഒരു പോർട്ട്‌ഫോളിയോ തിരഞ്ഞെടുപ്പാണ് ഈ പുതിയ സംരംഭം. ലൈഫ് സ്റ്റൈൽ റീട്ടെയിലിലെ ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ആഴത്തിലുള്ള വൈദഗ്ധ്യവും ഉപഭോക്തൃ മുൻഗണനകളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും ഈ സംരംഭം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആഴത്തിലുള്ള റീട്ടെയിൽ വിഭാഗ വൈദഗ്ധ്യമുള്ള പുതുതായി റിക്രൂട്ട് ചെയ്ത ടീമാണ് പുതിയ സംരംഭത്തിന് നേതൃത്വം നല്‍കുക.