Newsskerala

ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നു

കൊച്ചി: ഭിന്നശേഷിക്കാരനായ 11 വയസ്സുകാരന്‍ തെരുവുനായയുടെ കടിയേറ്റു മരിച്ചു.  നിഹാല്‍ നൗഷാദാണ് മരിച്ചത്.  മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപംമാണ് സംഭവം.  വൈകിട്ട് 5 മണിയോടെ  വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായി. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ  തിരച്ചിലില്‍  രാത്രി എട്ടരക്ക് ശേഷമാണ് കുട്ടിയെ ചോരവാര്‍ന്ന നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തുന്നത്  
സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാല്‍. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാല്‍ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാര്‍ പറയുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി  മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *