തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ മകൻ, മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു. എ ഐ ക്യാമറ, സ്വർണ്ണ കള്ളക്കടത്ത്, കെ ഫോൺ, കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടന്നിട്ടുള്ള കോടാനുകോടി രൂപയുടെ അഴിമതികളിൽ മുഖ്യമന്ത്രിയുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും സ്വത്തുക്കളിലുണ്ടായ വൻവർദ്ധനവിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജോസ് വള്ളൂർ പറഞ്ഞു എ ഐ ക്യാമറയിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടൗണിൽ എ ഐ ക്യാമറയുടെ മുന്നിൽ നടന്ന സായാഹ്ന ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ജോസ് വള്ളൂർ.
ഐ. പി. പോൾ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ കോൺഗ്രസ് നേതാക്കളായ കെ. ബി. ശശികുമാർ ഫ്രാൻസിസ് ചാലിശ്ശേരി, ഡോ. നിജി ജസ്റ്റിൻ, കെ. എച്ച്. ഉസ്മാൻ ഖാൻ, രാജൻ പല്ലൻ, കെ. ഗോപാലകൃഷ്ണൻ, കെ. എഫ്. ഡൊമിനിക്, രവി ജോസ് താണിക്കൽ, സി. ഐ. സെബാസ്റ്റ്യൻ, കല്ലൂർ ബാബു, ഹാപ്പി മത്തായി, സി. സി. ഡേവി, കെ. ഗോപാലൻ, ലീല വർഗീസ്, മേഴ്സി അജി, എ. ജി. രവീന്ദ്രൻ, ടി. ആർ. സന്തോഷ് കുമാർ, അഡ്വ. ജെറോം മഞ്ഞില, ആന്റോ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ എ ഐ ക്യാമറ സ്ഥാപിച്ചിട്ടുള്ള 51 സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പെരുമ്പിലാവിൽ ജോസഫ് ചാലിശ്ശേരി, കുരിയച്ചിറയിൽ ടി. വി. ചന്ദ്രമോഹൻ, അയ്യന്തോളിൽ എ. പ്രസാദ്, നടത്തറ എം. പി. വിൻസന്റ്, ഇരിങ്ങാലക്കുടയിൽ എം. പി. ജാക്സൺ, വിയ്യൂരിൽ രാജേന്ദ്രൻ അരങ്ങത്ത്, കൊടുങ്ങല്ലൂരിൽ അഡ്വക്കേറ്റ് പി. എച്ച്. മഹേഷ്, ചെറുതുരുത്തിയിൽ കെ വി ദാസൻ എന്നിവർ ഉദ്ഘാടനം ചെയ്തു.