അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ്
തൃശൂര്‍: സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് ആവശ്യപ്പെട്ടു. പി.വിജയകുമാരന്‍ നഗറില്‍ ( ചെമ്പൂക്കാവ് അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഹാള്‍) ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് സാമ്പത്തിക ഭദ്രത നല്‍കുന്ന ജോലിയാണ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ചെയ്യുന്നതെങ്കിലും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. സംഘടിത പ്രവര്‍ത്തനത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ സമയം നമുക്കുവേണ്ടി കാത്തുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വര്‍ദ്ധനന്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വി.പി.ജോസഫ് അനുശോചന പ്രമേയവും, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്.ശ്രീനിവാസന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ ബാഷ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഇബ്നു ഹാരിസ് റിപ്പോര്‍ട്ടും, ട്രഷറര്‍ ജോജു വര്‍ക്കി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഇ.നസീര്‍, സംസ്ഥാന കമ്മിറ്റി അംഗം ഡിക്‌സണ്‍ പങ്കയത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് അമ്മിണി രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ടി.ആര്‍.അഖിലേഷ് എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ പ്രസിഡണ്ടായി വി.പി ജോസഫ്, സെക്രട്ടറിയായി പോൾസൺ കോടങ്കണ്ടത്ത്, ട്രഷററായി ജോജു വർക്കിയെയും തിരഞ്ഞെടുത്തു