ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരുകയും, ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കാതെ ഭൂമി തടയുന്നതാണ് ഇതിന് കാരണം. ചന്ദ്രന് വലത്തുനിന്ന് ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇന്ന് ഗ്രഹണ സമയത്ത് ചന്ദ്രന് ചിങ്ങരാശിയില്‍ ആയിരിക്കും.
കേരളത്തില്‍ ഗ്രഹണം ഭാഗികമാണ്. ഒബ്സര്‍വേറ്ററിയുടെ കണക്കനുസരിച്ച് വൈകിട്ട് 6.30 മുതല്‍ 7.53 വരെയാണ് കേരളത്തില്‍ ഗ്രഹണം. എന്നാല്‍ പഞ്ചാംഗപ്രകാരം ഈ സമയത്തില്‍ വ്യത്യാസമുണ്ട്. ഗ്രഹണത്തിനു സന്ധ്യാസ്പര്‍ശമുള്ളതിനാല്‍ ഇത് കേരളത്തില്‍ ആചരണീയമാണ്പൂ ര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നിടത്തെല്ലാം ചന്ദ്രന് കടുംചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലാണ് ദൃശ്യമാകുക. ചന്ദ്രന് കടുംചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമായി മാറുന്ന ഈ പ്രതിഭാസം രക്തചന്ദ്രന്‍ എന്നാണ് അറിയപ്പെടുന്നത്.പൂർണ ചന്ദ്രനെ ഭൂമി പൂർണമായും മറയ്ക്കുന്നതോടെ രക്തനിറമുള്ള ചന്ദ്രൻ പ്രത്യക്ഷപ്പെടും. പൂര്‍ണ്ണഗ്രഹണ ഘട്ടത്തില്‍ മാത്രമേ രക്തചന്ദ്രനെ കാണാന്‍ കഴിയൂ. അത്ഭുത പ്രതിഭാസം കാണാൻ ഇനി 2029 വരെ കാത്തിരിക്കേണ്ടിവരും
തൃശൂരിലും രക്തചന്ദ്രൻ















