Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വാളയാര്‍ പെണ്‍കുട്ടികളുടെ ‘ആത്മഹത്യ’സി.ബി.ഐയെ തള്ളി പോക്‌സോ കോടതി

അശ്രദ്ധമായി തയാറാക്കിയ കുറ്റപത്രമാണ് സി ബി ഐയുടേതെന്ന് കോടതി പറഞ്ഞു. 

തൃശൂര്‍: വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാക്കേസില്‍ തുടരന്വേഷണം വേണമെന്ന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. കടുത്ത മാനസിക, ശാരീരിക പീഡനത്തില്‍ മനംനൊന്താണ് സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളും ജീവനൊടുക്കിയതെന്ന സി.ബി.ഐയുടെ കുറ്റപത്രത്തിലെ കണ്ടെത്തല്‍ കോടതി തള്ളി. കൊലപാതക സാധ്യത കൂടി സി.ബി.ഐ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടികളുടെ മാതാവിന്റെ ഏറെ കാലത്തെ നിയമപോരാട്ടത്തിന് ശേഷമാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്. എന്നാല്‍ സി.ബി.ഐ ലോക്കല്‍ പോലീസിന്റെയും, ക്രൈംബ്രാഞ്ചിന്റെയും അതേ കണ്ടെത്തലുകളുമായാണ് 2021 ഡിസം.27ന് കുറ്റപത്രം സമര്‍പ്പിച്ചത്. 

കുറ്റപത്രം അപൂര്‍ണമാണെന്നും കോടതി വിലയിരുത്തി. കേസിലെ രേഖകളും തെളിവുകളും കുറ്റപത്രവുമായി പൊരുത്തപ്പെടുന്നില്ലെന്ന ശ്രദ്ധേയമായ നിരീക്ഷണവും കോടതി നടത്തി. തെളിവുകളുടെ അഭാവത്തില്‍ കേസിലെ എല്ലാ പ്രതികളെയും പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. ആലപ്പുഴ സ്വദേശിയായ ഒരു പ്രതി കുറ്റവിമുക്തനായ ശേഷം ആത്മഹത്യ ചെയ്തു. കേസില്‍ പോലീസും പ്രോസിക്യൂഷനും കൃത്യമായി തെളിവുകള്‍ നിരത്താന്‍ സാധിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വരെ തുറന്നു പറഞ്ഞ കേസാണിത്. ഇതേ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ വീണ്ടും അന്വേഷണം നടത്തുന്നതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ രംഗത്ത് വന്നിട്ടുണ്ട്.

Pic: NK illustration Desk

Leave a Comment

Your email address will not be published. Required fields are marked *