Watch Video of ED Raids here
ഇന്നുച്ചയോടെ ബാങ്കിൽ നിന്ന് ചില പ്രധാനപ്പെട്ട രേഖകൾ കൂടുതൽ പരിശോധനയ്ക്കായി ED കൊണ്ടുപോയി. സെൻട്രൽ റിസർവ്സ് പോലീസാണ് ഇഡി ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കുന്നത്
നൂറുകോടി രൂപയുടെ തട്ടിപ്പ് എന്ന് ക്രൈം ബ്രാഞ്ചും 300 കോടിയുടെ തട്ടിപ്പുണ്ട് എന്ന് പരാതിക്കാരും പറയുന്ന സാഹചര്യത്തിൽ കൃത്യമായി പരിശോധന നടത്തി തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കുവാനാണ് ED ഫയലുകൾ കൊണ്ടുപോയത് READ MORE….
തൃശൂർ: കരുവന്നൂർ ബാങ്ക് ഹെഡ് കോർട്ടേഴ്സ് ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ ഇ.ഡി സായുധധാരികളായ സെൻട്രൽ റിസർവ്ഡ് പോലീസ് (CRP) അംഗങ്ങളുടെ സംരക്ഷണയിൽ റെയ്ഡ് നടത്തുകയാണ്.
ബാങ്ക് കുംഭകോണ കേസിലെ മുഖ്യപ്രതി ബിജോയ്, സുനിൽകുമാർ, ജിൽസ്, ബിജു കരീം, ഭരണ സമിതി മുൻ പ്രസിഡണ്ട് ദിവാകരൻ മാസ്റ്റർ എന്നിവരുടെ വീടുകളിലും കരുവന്നൂർ സഹകരണ ബാങ്കിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്.
കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ കേന്ദ്രസേന അംഗങ്ങളുടെ സംരക്ഷണയിൽ ഒരു റെയ്ഡ് ED നടക്കുന്നത്.
സംസ്ഥാന സർക്കാരിൻറെ അന്വേഷണങ്ങളിൽ യാതൊരുവിധ പുരോഗതിയും ഇല്ലാത്തതിനാൽ ഇരിങ്ങാലക്കുട ബിജെപി മണ്ഡലം ഭാരവാഹികളും പരാതിക്കാരും ഇ ഡി / സിബിഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ബാങ്ക് തട്ടിപ്പ് കേസിലെ അറസ്റ്റിലായ 17 പേരിൽ ബിജു കരീമും മുൻ സെക്രട്ടറി സുനിൽകുമാറും മാത്രമാണ് ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുന്നത്. വിപുലമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം ജാമ്യം ലഭിച്ച പല പ്രതികളെയും ഇ ഡി അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
ക്രൈംബ്രാഞ്ച് 110 കോടിയുടെ അഴിമതി എന്ന് പറയുമ്പോഴും കൃത്യമായി കണക്കുകൾ പരിശോധിച്ചാൽ അഴിമതി 300 കോടിക്ക് മുകളിൽ ആകുമെന്ന് മുൻ ബാങ്ക് ജീവനക്കാരനും കേസിൽ പരാതിക്കാരനുമായ എം വി സുരേഷ് കുമാർ പറഞ്ഞു.
നൂറുകോടി രൂപയുടെ തട്ടിപ്പ് എന്ന് ക്രൈം ബ്രാഞ്ചും 300 കോടിയുടെ തട്ടിപ്പുണ്ട് എന്ന് പരാതിക്കാരും പറയുന്ന സാഹചര്യത്തിൽ കൃത്യമായി പരിശോധന നടത്തി തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കുവാനാണ് ED ഫയലുകൾ കൊണ്ടുപോയത് എന്നാണ് വിവരം
ഓഗസ്റ്റ് 10 വരെ കണക്കുകൾ കോടതിയെ ബോധ്യപ്പെടുത്തി അതിനുശേഷം മാത്രം നിക്ഷേപർക്ക് പണം തിരിച്ച് കൊടുക്കാൻ പാടുകയുള്ളൂ എന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, ഓഗസ്റ്റ് എട്ടിന് മന്ത്രി ആർ ബിന്ദു നിക്ഷേപകന്റെ വീട്ടിലെത്തി ചെക്ക് കൈമാറിയത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കണമെന്ന് സുരേഷ് പറഞ്ഞു.
കേരള ബാങ്കിൽ നിന്ന് വരുന്ന പണം ഭരണസമിതി അംഗങ്ങൾക്ക് അവരുടെ അടുപ്പക്കാർക്കും തിരികെ നൽകുന്നു എന്ന ആരോപണം ബാങ്ക് അധികൃതർ നേരിടുന്നുണ്ട്.
ഭിന്നശേഷിക്കാരിയായ മകളെ ചികിത്സിക്കാൻ 5 ലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി ബിന്ദു എട്ടിന് ഒരു നിക്ഷേപകന് അദ്ദേഹത്തിൻറെ വീട്ടിലെത്തി കൈമാറിയത്. 10 ലക്ഷം രൂപയാണ് അദ്ദേഹം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.