തൃശൂർ: പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം ആണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ തൃശൂർ ജില്ലാ സംഗമം. സർവകലാശാലയുടെ അക്കാദമിക്, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ആവശ്യപ്പെടാൻ പ്രോ-ചാൻസലർക്ക് അവകാശമുണ്ടായിരിക്കും, അത്തരം അപേക്ഷകൾ സർവകലാശാല പാലിക്കേണ്ടതാണ് എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് പ്രധാനപ്പെട്ടതായി കരുതുന്ന ഏതൊരു കാര്യവും ഗവൺമെന്റിന്റെ നയവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചാൻസലറുടെയോ സർവകലാശാലയുടെ ഏതെങ്കിലും അധികാരിയുടെയോ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയിൽപ്പെടുത്താനും ഉചിതമായ നടപടി സ്വീകരിക്കാനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് , അദ്ദേഹം നിർദ്ദേശിക്കുന്ന വ്യക്തികളെക്കൊണ്ട്, സർവകലാശാലയുടെ കെട്ടിടങ്ങൾ, ലബോറട്ടറികൾ, ഉപകരണങ്ങൾ, സർവകലാശാല പരിപാലിക്കുന്ന ഏതെങ്കിലും കോളേജ് അല്ലെങ്കിൽ സ്ഥാപനം എന്നിവയുടെയും, സർവകലാശാല നടത്തുന്നതോ നടത്തുന്നതോ ആയ പരീക്ഷകൾ, അദ്ധ്യാപനം, മറ്റ് ജോലികൾ എന്നിവയുടെയും പരിശോധന നടത്താനും, സർവകലാശാലയുടെയോ കോളേജുകളുടെയോ സ്ഥാപനങ്ങളുടെയോ ഭരണം അല്ലെങ്കിൽ ധനകാര്യവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സമാനമായ രീതിയിൽ അന്വേഷണം നടത്താനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും സുപ്രീം കോടതി അടുത്തിടെ കണ്ണൂർ വൈസ് ചാൻസലറെ പുറത്താക്കിയ വിധിയുടെ നഗ്നമായ ലംഘനവും നിയമം വഴി സർവകലാശാലയുടെ സ്വയഭരണത്തിന്മേൽ കടന്നു കയറാനുള്ള തന്ത്രവുമാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച ഡി സി സി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ് പറഞ്ഞു.
പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം: കെ പി സി ടി എ
