Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പെണ്‍കുട്ടികള്‍ക്കു മുന്‍ഗണന നല്‍കി ആകാശ് ബൈജൂസിന്റെ ആന്‍തെ സ്‌കോളര്‍ഷിപ്പ് 

Watch Video here

ആദ്യ 200 റാങ്കുകാര്‍ക്ക് കാഷ് അവാര്‍ഡും, 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പും

2 ലക്ഷം രൂപ മുതല്‍ 20,000 രൂപ വരെ ക്യാഷ് പ്രൈസ്


തൃശൂര്‍: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസ് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കി. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7-12 ക്ലാസില്‍ പഠിക്കുന്ന 2,000 വിദ്യാര്‍ത്ഥിനികള്‍ക്ക്  സൗജന്യ നീറ്റ്, ജെ.ഇ.ഇ പരിശീലനവും സ്‌കോളര്‍ഷിപ്പുകളും നല്‍കും. സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിനാവശ്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന്് ആകാശ് ബൈജൂസ് പി.ആര്‍ & കമ്യൂണിക്കേഷന്‍ മേധാവി വരുണ്‍ സോണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആന്‍തേ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ നിന്നാണ് 2,000 പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുക. 

പദ്ധതി അനുസരിച്ച് ആകാശ് ബൈജൂസിന്റെ നാഷണല്‍ ടാലന്റ് ഹണ്ട് 2022 (ആന്‍തേ 2022) നവംബര്‍ 5 മുതല്‍ 13 വരെ രാജ്യത്തുടനീളം ഓണ്‍ലൈനിലും ഓഫ്ലൈനിലും നടക്കും. മികച്ച 2,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആകാശ് ബൈജൂസിന്റെ ഏറ്റവും ശ്രദ്ധേയമായ നീറ്റ്, ഐ.ഐ.ടി-ജെ.ഇ.ഇ കോച്ചിംഗ് പ്രോഗ്രാമുകളിലേക്ക് സൗജന്യ കോച്ചിംഗ് നല്‍കും. ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍, ഒറ്റ രക്ഷിതാവ് ഉള്ളവര്‍ തുടങ്ങിയ വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന തെരഞ്ഞെടുത്ത എന്‍ജിഒകളുമായി ആകാശ് പങ്കാളിയാകും. 285+ കേന്ദ്രങ്ങളുള്ള പാന്‍ ഇന്ത്യ നെറ്റ്വര്‍ക്കാണ് ആകാശ് ബൈജൂസിന്റെത്. ഇത് രാജ്യത്തെ ഏതൊരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കാളും ഏറ്റവും ഉയര്‍ന്നതാണ്. ഓരോ കേന്ദ്രവും ശരാശരി 9 ക്ലാസുകള്‍ നടത്തുന്നു.

മുന്‍കാലങ്ങളിലെന്നപോലെ, 13ാം പതിപ്പായ ആന്‍തേ 2022, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് 100% വരെ സ്‌കോളര്‍ഷിപ്പുകളും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസുകളും വാഗ്ദാനം ചെയ്യും. കൂടാതെ, 5 വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാവിനൊപ്പം നാസയിലേക്കുള്ള സൗജന്യ യാത്രയും ലഭിക്കും. ആന്‍തേ ആരംഭിച്ചതുമുതല്‍ 33 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആന്‍തേ ഒരു മണിക്കൂര്‍ പരീക്ഷയാണ്. എല്ലാ പരീക്ഷാ ദിവസങ്ങളിലും ആന്‍തേ ഓണ്‍ലൈനായി രാവിലെ 10:00 മുതല്‍ വൈകിട്ട് 07:00 വരെ നടക്കും. അതേസമയം ഓഫ്ലൈന്‍ പരീക്ഷ 2022 നവംബര്‍ 6, 13 തീയതികളില്‍ രാവിലെ 10:30, 11:30, വൈകിട്ട് 04:00, 05:00 ആയി നടക്കും.

രാജ്യത്തുടനീളമുള്ള ആകാശ് ബൈജൂസിന്റെ എല്ലാ 285+ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ ഒരു മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കാം. മൊത്തം 90 മാര്‍ക്ക് ഉണ്ട്. ഇതില്‍ 35 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. അത് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സ്ട്രീമുകളും ഗ്രേഡും അടിസ്ഥാനമാക്കിയുള്ളതാണ്. 8-9 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, ചോദ്യങ്ങള്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, മെന്റല്‍ എബിലിറ്റി എന്നിവയില്‍ നിന്നായിരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മെന്റല്‍ എബിലിറ്റി എന്നിവയും അതേ ക്ലാസിലെ എഞ്ചിനീയറിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മെന്റല്‍ എബിലിറ്റി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നീറ്റ് ലക്ഷ്യമിടുന്ന തക-തകക ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയില്‍ നിന്നും എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും.

വാര്‍ത്താ സമ്മേളനത്തില്‍  റീജ്യനല്‍ സെയില്‍സ് മേധാവി ആശിഷ് കുമാര്‍ ജാ, ഏരിയ ബിസിനസ് മേധാവി അരുണ്‍ വിശ്വനാഥ്, അസി. ഡയരക്റ്റര്‍ എം.എം ബാബു, ബ്രാഞ്ച് മേധാവി കെ. വിനീഷ് കുമാര്‍ എന്നിവരുംപങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *