തൃശൂര്‍: കെ ആര് രമേഷ് സംവിധാനം ചെയ്ത ആര്‍ട്ടിക ഫാവോസ് തീയേറ്ററില്‍ കാണികള്‍ക്ക് നവ്യാനുഭവമായി. കാര്‍ഷിക ജീവിതത്തിന്റെ വ്യഥകളും, ദുരിതങ്ങളുമാണ് ആര്‍ട്ടിക്കിന്റെ ഇതിവൃത്തം. കുട്ടനാടന്‍ കര്‍ഷകന്റെ അബോധമനസ്സിലെ ചിന്താശകലങ്ങളിലൂടെയുള്ള യാത്രയാണിത്. ഓര്‍മകളുടെ ലോകത്തില്‍ നിന്ന് ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ ദുരന്തകാഴ്ചകളിലേക്ക് നീങ്ങുന്നതാണ് നാടകത്തിന്റെ അന്ത്യം.ഫാവോസ് വീണ്ടും ഉണർന്നു : മൂന്നാം ദിനവും നിറഞ്ഞ സദസ്
ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് ( FAOS) തീയേറ്റർ പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആർട്ടിക് അവതരണത്തോടെയാണ് ഫാവോസ് തീയേറ്റർ ഉണർന്നത്. നാടകം കാണാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.