Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇന്ത്യൻ പ്രസിഡന്റിന് ഡി.ലിറ്റ് ബിരുദം സർക്കാർ ഇടപ്പെട്ട് നിരാകരിച്ചോ? ചോദ്യങ്ങളുമായി ചെന്നിത്തല …..

കൊച്ചി: സര്‍ക്കാരും  ഗവര്‍ണറും തമ്മിലുള്ള പോരില്‍ ആറ് ചോദ്യങ്ങളുമായി   മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഗവര്‍ണര്‍ തുനിഞ്ഞതിന് പിന്നില്‍ പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ വിഷയങ്ങളുണ്ട് എന്ന സൂചന നല്‍കുന്നതാണ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍. സംസ്ഥാന സര്‍ക്കാരും താനുമായുള്ള തര്‍ക്കത്തെ സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു.

താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുള്‍പ്പെടെ തര്‍ക്കമുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ആറ് കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയാണ് അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയുടെ 6 ചോദ്യങ്ങള്‍ ? 1. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡിലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ? എങ്കില്‍ എന്നാണ് ? 2. ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ നിരാകരിച്ചിരുന്നോ? 3. വൈസ് ചാന്‍സിലര്‍, ഗവര്‍ണറുടെ നിര്‍ദ്ദേശം സിന്റിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍? 4. ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ? 5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അദ്ദേഹത്തിന്റെ കാലാവധി തീരും മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡിലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നോ? എങ്കില്‍ എന്നാണ് പട്ടിക സമര്‍പ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്? 6. ഈ പട്ടികക്ക് ഇനിയും ഗവര്‍ണറുടെ അനുമതി കിട്ടാത്തതിന്റെകാരണംസര്‍വകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?

Photo credit: Facebook

Leave a Comment

Your email address will not be published. Required fields are marked *