Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; തിരുനേല്‍വേലി കാറയാര്‍ ഡാമിന് സമീപം തുറന്നുവിട്ടേക്കുമെന്ന്…..

തിരുനേല്‍വേലി കാറയാര്‍ ഡാമിന് സമീപം തുറന്നുവിട്ടേക്കുമെന്ന്…..

കൊച്ചി: ജനവാസമേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചു. തേനി പൂശാനംപെട്ടിക്ക്്് സമീപം വെച്ചാണ് മയക്കുവെടി വെച്ചത്. രണ്ട് ഡോസ് മയക്കുവെടിവെച്ചു. രാത്രി 12.30 ഓടെ പുറത്തിറങ്ങിയപ്പോഴായിരുന്നു മയക്കുവെടിവെച്ചത്.

 ദൗത്യ സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകള്‍ എത്തിച്ചേര്‍ന്നു. കമ്പത്ത് അരിക്കൊമ്പന്റെ  സാന്നിധ്യം ഉണ്ടായി പത്താം ദിവസമാണ് മയക്കുവെടി വെച്ചത്. ആനയുടെ തുമ്പിക്കൈയില്‍ മുറിവുണ്ട്്.
മയക്കുവെടി വെച്ച അരിക്കൊമ്പനെ തിരുനേല്‍വേലിയിലേക്കാണ് കൊണ്ടുപോകുന്നത്്. കാറയാര്‍ ഡാമിന് സമീപം അരിക്കൊമ്പനെ തുറന്നുവിടും. ഡോക്ടര്‍ കലൈവാനാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. മൂന്നാറിലെ ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്.

പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ദിവസങ്ങള്‍ക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കിയിരുന്നു

Leave a Comment

Your email address will not be published. Required fields are marked *