Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഹാസ്യതാരം കൊല്ലം സുധി തൃശൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര, സീരിയല്‍ താരം  കൊല്ലം സുധി (39) വാഹനാപകടത്തില്‍ മരിച്ചു. വെളുപ്പിന് നാല മണിയോടെ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച  കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുപോകുകയായിരുന്നു. ചികിത്സയ്ക്കിടെ സുധിക്ക് ഹൃദയസ്തംഭനമുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്ഥിരം അപകടമുണ്ടാകുന്ന മേഖലയാണിത്. കഴിഞ്ഞയാഴ്ചയും ഇവിടെ വാഹനാപകടത്തില്‍ ഒരു മരണം സംഭവിച്ചിരുന്നു.

അടുത്ത കാലത്ത് ഫ്‌ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ ഹാസ്യപ്രകടനത്തിലൂടെ സുധി മലയാളികളുടെ പ്രിയതാരമായിമാറിയിരുന്നു. മികവിന്റെ നെറുകയില്‍ എത്തി നില്‍ക്കുമ്പോഴായാണ് പ്രിയ ഹാസ്യചക്രവര്‍ത്തിയുടെ അപ്രതീക്ഷിത മരണം. വടകരയില്‍ ട്വന്റിഫോര്‍ ചാനലിന്റെ കണക്ട് സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി  സജീവ സാന്നിധ്യമായിരുന്നു. 2015-ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

Leave a Comment

Your email address will not be published. Required fields are marked *