തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം പതിനൊന്നാം ദിവസത്തിലേക്ക്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാരെ അണിനിരത്തി ഇന്നു മഹാസംഗമം നടത്തും. പതിനായിരത്തിലധികം പേര്‍ സമരത്തില്‍ പങ്കെടുക്കും.
ഓണറേറിയം തുക കൂട്ടുക, കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ ദിവസം രണ്ടു മാസത്തെ കുടിച്ചു അനുവദിക്കുകയും, ഓണറേറിയം നല്‍കാന്‍ ഉപാധികള്‍ ഒഴിവാക്കുകയയും ചെയ്തിരുന്നു.
മഹാസംഗമം നടക്കാനിരിക്കെ അനുനയനീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതായി ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മൂന്നുമാസത്തെ ഓണറേറിയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു.
സമരത്തിന്റെ പതിനൊന്നാം ദിവസം ആശാവര്‍ക്കേഴ്സിന് പിന്തുണയേറുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചിരുന്നു. ആരോഗ്യമന്ത്രിക്ക് ആവശ്യവും അനാവശ്യവും തിരിച്ചറിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.