തൃശൂര്‍: സായാഹ്നസൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനത്തെ തെക്കേഗോപുരനടയില്‍ ഇത്തവണയും വര്ണപ്പൂക്കളം ഒരുക്കും. അത്തം നാളായ വെള്ളിയാഴ്ച വെളുപ്പിനാണ് പൂക്കളമിടുക. രാവിലെ 8 മണിക്ക് അത്തപൂക്കളത്തിന്റെ സമര്‍പ്പണം കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്ശനന് നിര്‍വഹിക്കും. സമര്‍പ്പണ ചടങ്ങില്‍ കേരള ബാങ്ക് വൈസ് ചെയര്മാന് എം.കെ. കണ്ണന് വയനാട് ദുരിതാശ്വാസഫണ്ടിലേക്കുള്ള ചെക്കുകള്‍ ഏറ്റുവാങ്ങും. കല്യാണ്‍ഗ്രൂപ്പ് ടി.എസ്. പട്ടാഭിരാമന് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഭീമന് പൂക്കളമില്ല. മൈതാനത്ത് സായാഹ്നത്തില്‍ ഒത്തുചേരുന്നവരുടെ കൂട്ടായ്മയില്‍ കഴിഞ്ഞ 16 വര്‍ഷമായി അത്തം നാളില്‍ പൂക്കളം ഒരുക്കാറുണ്ട്.