തൃശ്ശൂര്‍: എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെതിരെ സി.പി.എം എം.എല്‍.എ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന്് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്‍. അഞ്ചംഗ അധോലോക സംഘത്തിന്റെ കൈയിലാണിപ്പോള്‍ ഭരണം.
പിണറായി മന്ത്രിസഭയിലെ രണ്ടാം ശിവശങ്കറാണ് അജിത്കുമാര്‍.
അജിത്കുമാറിനെ മുഖ്യമന്ത്രിയാണ് വളര്‍ത്തിയതെന്നും തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ആരോപിച്ചു.
.അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് അജിത് കുമാര്‍. സംഘത്തിന്റെ തലവനാണ് മുഖ്യമന്ത്രി.
എ.ഡി.ജി.പിക്കെതിരായ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് സംസാരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. പി.വി അന്‍വറിനെയും ചോദ്യം ചെയ്യണം. മന്ത്രി മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രിയുടെയും അറിവില്ലാതെ അന്‍വര്‍ അത്തരത്തിലൊരു വാര്‍ത്താ സമ്മേളനം നടത്തില്ല. കേരളത്തില്‍ വ്യാപകമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.