തൃശൂര്‍: നൃത്തനാഥനായ വടക്കുന്നാഥന്റെ തിരുമുറ്റത്ത് ആയിരത്തിലേറെ കലാകാരികള്‍ അണിനിരന്ന മെഗാതിരുവാതിരക്കളി മനം കവര്‍ന്നു. ഗണപതിയെ സ്തുതിച്ചായിരുന്നു നടനാരംഭം. തുടര്‍ന്ന്
രാമായണം സുപ്രസിദ്ധം വാത്മീകി വിരചിതം, പാല്‍ക്കടല്‍ ചാടിക്കടന്ന്, ചാടി ഹനൂമാന്‍, പന്നഗഭൂഷണന്‍ ദേവദേവന്‍ എന്നീ പാട്ടുകള്‍ക്കനുസരിച്ച്
നൃത്തമാടി. സ്വാമി പാദം മംഗളം എന്ന മംഗള ഗാനത്തോടെ മെഗാ തിരുവാതിരയ്ക്ക് ധന്യസമാപനമായി.
ഗോകുലം ഗോപാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘വളരെ സൗഭാഗ്യമുള്ള ഈശ്വരീയ തിരുവാതിരക്കളി വടക്കുന്നാഥന്റെ തീരുമുറ്റത്ത് നടക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സര്‍വ്വേശ്വരന്‍ പരമശിവന്റെ അനുഗ്രഹം ഉണ്ടാകുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു
പ്രൊഫ.വി.ടി. രമ, കെ.കെ.അനീഷ്‌കുമാര്‍, മഹിള മോര്‍ച്ചാ നേതാക്കളായ ജാന്‍സി.ഇ.പി, ഡോ.വി.. ആതിര, രേണു സുരേഷ് എന്നിവര്‍ പങ്കെടുത്തു