Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആറ്റുകാല്‍ പൊങ്കാല; പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു അനന്തപുരി യാഗഭൂമിയായി

തിരുവനന്തപുരം: പ്രാര്‍ത്ഥനകളുടെ നിറവില്‍  ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. തലസ്ഥാനത്ത് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഭക്തജനലക്ഷങ്ങള്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചുതുടങ്ങി.

ഉച്ചയ്ക്ക് 1.15-ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഇന്ന് രാത്രി 7.45-നാണ്് കുത്തിയോട്ടവും ചൂരല്‍കുത്തും. നാളെ രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും 10-ന് കാപ്പഴിക്കല്‍ ചടങ്ങും നടക്കും. രാത്രി ഒന്നിന് കുരുതി തര്‍പ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.

ദേവീദര്‍ശനത്തിനായി നീണ്ട ക്യൂവാണ് രാവിലെ ഉണ്ടായിരുന്നത്. പൊങ്കാലയര്‍പ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. ക്ലബ്ബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും ഭക്തര്‍ക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനായുള്ള സൗകര്യം ഒരുക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *