Newsskerala

Jimon Paul

മര്‍ദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമ്പൂര്‍ണപണിമുടക്ക്,നഴ്‌സുമാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി

തൃശൂർ: ഗര്‍ഭിണിയായ നേഴ്‌സടക്കം ആറോളം സ്ത്രീകളെ മര്‍ദിച്ച കൈപ്പറമ്പ് നൈല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ഡി.അലോക് വര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ നേഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ അറുപതോളം സ്വകാര്യ ആശുപത്രികളില്‍ നിന്നായി 2,500 ഓളം നേഴ്‌സുമാര്‍ പങ്കെടുത്തു. രാവിലെ പടിഞ്ഞാറെക്കോട്ട വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ഡോ.അലോക് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി യു.എന്‍.എ ആരോപിച്ചു.യു.എന്‍.എ. ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ …

മര്‍ദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമ്പൂര്‍ണപണിമുടക്ക്,നഴ്‌സുമാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി Read More »

മണിപ്പൂരില്‍ നടക്കുന്നത് വര്‍ഗീയകലാപമല്ലെന്ന് അഡ്വ.ശ്രീധരന്‍പിള്ള

തൃശൂര്‍ : മണിപ്പൂരില്‍ നടക്കുന്നത് വര്‍ഗീയ സംഘര്‍ഷമല്ലെന്നും, കാലങ്ങളായി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്നുവരുന്ന സായുധകലാപമാണെന്നും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. താനല്ല മറിച്ച് കത്തോലിക്കാസഭയുടെ ഏറ്റവും പരമോന്നതസ്ഥാനത്തുള്ളയാളാണ് ഇക്കാര്യം തുറന്നുപറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ രാം മനോഹര്‍ ലോഹ്യയുടെ ‘ഗില്‍റ്റി മെന്‍ ഓഫ് ഇന്ത്യാസ് പാര്‍ട്ടീഷന്‍’ എന്ന ഗ്രന്ഥത്തിന്് എം.എസ്. ബാലകൃഷ്ണന്‍ രചിച്ച മലയാള വിവര്‍ത്തനമായ ‘ഇന്ത്യാ വിഭജനത്തിന്റെ അപരാധികള്‍’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണിപ്പൂരില്‍ നടക്കുന്നത് രണ്ട് മതങ്ങള്‍ തമ്മിലുള്ള കലാപമെന്ന …

മണിപ്പൂരില്‍ നടക്കുന്നത് വര്‍ഗീയകലാപമല്ലെന്ന് അഡ്വ.ശ്രീധരന്‍പിള്ള Read More »

ജില്ലയില്‍ നാളെ സമ്പൂര്‍ണ സമരമെന്ന് നേഴ്‌സുമാര്‍

തൃശൂര്‍: നേഴ്‌സുമാരെ മര്‍ദിച്ച കേസില്‍ കൈപ്പറമ്പ് നൈല്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ.അലോകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ ജില്ലയില്‍ സമ്പൂര്‍ണ പണിമുടക്കെന്ന് യൂണൈറ്റ് നേഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.അത്യാഹിതവിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കില്ല. ഇന്ന് ജില്ലയിലെ നേഴ്‌സുമാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.ജില്ലയിലെ അറുപതോളം സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അത്യാഹിത വിഭാഗത്തിലെ നേഴ്‌സുമാരും സമരത്തില്‍ പങ്കെടുത്താല്‍ നാളെ നടത്തേണ്ട അടിയന്തര ശസ്ത്രക്രിയകള്‍ അടക്കം മുടങ്ങും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മര്‍ദനത്തില്‍ ഇരുകൂട്ടര്‍ക്കും എതിരെ കേസുണ്ടെന്ന് …

ജില്ലയില്‍ നാളെ സമ്പൂര്‍ണ സമരമെന്ന് നേഴ്‌സുമാര്‍ Read More »

പ്രിന്‍സിപ്പല്‍ നിയമന പട്ടിക: തൃശൂരില്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ബിന്ദു

തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവരെ കോടതി കയറ്റുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.  പ്രിന്‍സിപ്പല്‍ നിയമനപ്പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം അവര്‍ വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. നിയമനം യു.ജി.സി ചട്ടപ്രകാരമാണ് നടത്തിയത്. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയാണ്. ഒഴിവാക്കപ്പെട്ടവര്‍ പരാതി ഉന്നയിച്ചിരുന്നു. പരാതികള്‍ പരിശോധിക്കാനാണ് നിര്‍ദേശിച്ചത്. പട്ടികയില്‍ ആരെയെങ്കിലും കുത്തിക്കയറ്റണമെന്ന താല്‍പര്യമൊന്നും സര്‍ക്കാരിനില്ല. പ്രിന്‍സിപ്പല്‍ നിയമന …

പ്രിന്‍സിപ്പല്‍ നിയമന പട്ടിക: തൃശൂരില്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ബിന്ദു Read More »

ഉള്ളം കൈയില്‍ ഒതുങ്ങും കുഞ്ഞന്‍ രാമായണവുമായി ആറ്റൂര്‍ സന്തോഷ്കുമാര്‍

തൃശൂര്‍: അപൂര്‍വതയും, അത്ഭുതവുമായി കേവലം 5 മില്ലി മീറ്ററിലുള്ള സൂക്ഷ്മസംക്ഷിപ്ത രാമായണം പുറത്തിറങ്ങി. പുറനാട്ടുകര സ്വദേശിയായ ആറ്റൂര്‍ സന്തോഷ് കുമാറാണ് ലെന്‍സ് ഉപയോഗിച്ച് മാത്രം സുഗമമായി വായിക്കാവുന്ന ഈ കുഞ്ഞന്‍ രാമായണ ഗ്രന്ഥം തയ്യാറാക്കിയത്. 5 മില്ലി മീറ്റര്‍ വീതിയും 5 മില്ലി മീറ്റര്‍ നീളവുമുളള സൂക്ഷ്മ രാമായണം ലോകത്തില്‍ തന്നെ ആദ്യമാണെന്ന് സന്തോഷ്‌കുമാര്‍ പറയുന്നു.201 പേജുകളിലൂടെ, മലയാളത്തിലെ ‘അ’ മുതല്‍ ‘റ’ വരെയുള്ള 51 അക്ഷരങ്ങളില്‍, 603 വാക്കുകളിലാണ് രാമകഥ ഇതള്‍ വിടരുന്നത്. കോവിഡ് ദുരിതകാലത്ത് …

ഉള്ളം കൈയില്‍ ഒതുങ്ങും കുഞ്ഞന്‍ രാമായണവുമായി ആറ്റൂര്‍ സന്തോഷ്കുമാര്‍ Read More »

കിസാൻ ജനത ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

പ്രസിദ്ധീകരണത്തിന്: തൃശ്ശൂർ: നെൽകർഷകരുടെ സംഭരിച്ച വിലനല്കുക, താങ്ങുവില 35 രൂപയാക്കുക, മലയോര കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ജെ.ഡി.കർഷക കൂട്ടായ്മയായ കിസാൻ ജനത ജില്ലാ കമ്മിറ്റി ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. സർക്കാരുകൾ കർഷകൻ്റെ രോദനം കാണുന്നില്ലായെന്നും എന്നും കർഷക സമൂഹം അവഗണനയിൽ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കർഷകന് വേണ്ടി പ്രസംഗിക്കുകയും കർഷകനെ സഹായിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തിരിച്ചറിയണം. അദ്ദേഹം പറഞ്ഞു.മലയോര കർഷകർ …

കിസാൻ ജനത ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. Read More »

ആനകളെ ഊട്ടാന്‍ വടക്കുന്നാഥനില്‍ ഒരുക്കങ്ങളായി

തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ശേഷം കരിവീരന്‍മാരെ കണികണ്ടുണരാന്‍ പൂരനഗരം ഒരുങ്ങി. കര്‍ക്കിടകം തുടങ്ങുന്ന 17ന് തിങ്കളാഴ്ച വിഘ്‌നേശ്വര പ്രീതിയ്ക്കായി വടക്കുന്നാഥക്ഷേത്രത്തില്‍ നടത്തുന്ന ആനയൂട്ടിന് അറുപതോളം ആനകള്‍ അണിനിരക്കുമെന്ന് വടക്കുന്നാഥക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍ അറിയിച്ചു.  രാവിലെ ഒന്‍പതരയ്ക്ക് ആനയൂട്ട് തുടങ്ങും. മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കും. 500 കിലോ അരിയുടെ ചോറ്, ശര്‍ക്കര, നെയ്യ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഉരുളകളാക്കിയാണ് ആനകള്‍ക്ക് നല്‍കുക. കരിമ്പ്, പൈനാപ്പിള്‍, ചോളം, കക്കിരിക്ക, തണ്ണീര്‍ …

ആനകളെ ഊട്ടാന്‍ വടക്കുന്നാഥനില്‍ ഒരുക്കങ്ങളായി Read More »

തൃശൂര്‍ ടൗണ്‍ഹാളിലെ വന്‍മരങ്ങള്‍ റോഡിലേക്ക് വീണേക്കാം, അപകടാവസ്ഥയില്‍

തൃശൂര്‍: നഗരമധ്യത്തിലുള്ള ടൗണ്‍ഹാള്‍ വളപ്പിലെ റോഡരികിലുള്ള ചില വന്‍മരങ്ങള്‍ അപകടാവസ്ഥയില്‍. കഴിഞ്ഞയാഴ്ച ടൗണ്‍ഹാള്‍ വളപ്പിലെ മരം റോഡിലേക്ക് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിരുന്നു. മരം വീണത് വെളുപ്പിനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. പകല്‍ പാലസ് റോഡില്‍ നല്ല ജനത്തിരക്ക് ഉണ്ടാകാറുണ്ട്്.  ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്ന് വീണതോടെ റോഡിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്.ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറക് വശം ടൗണ്‍ഹാള്‍ വളപ്പിലെ ഉങ്ങ്, കശുമാവ് മരങ്ങള്‍ ഏതുസമയവും കടപുഴകി വീഴുന്ന സ്ഥിതിയിലാണ്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച വന്‍മരങ്ങള്‍ ചാഞ്ഞു …

തൃശൂര്‍ ടൗണ്‍ഹാളിലെ വന്‍മരങ്ങള്‍ റോഡിലേക്ക് വീണേക്കാം, അപകടാവസ്ഥയില്‍ Read More »

വിക്ടര്‍ ജോര്‍ജ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് മാതൃക: ഉണ്ണി കോട്ടയ്ക്കല്‍

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ മനോരമ ഫോട്ടോഗ്രാഫറായ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മയ്ക്കായി സ്മാരകം വേണമെന്ന്മലയാള മനോരമ പിക്ചര്‍ എഡിറ്റര്‍ ഉണ്ണി കോട്ടക്കല്‍ . ജോലിയ്ക്കിടയിലായിരുന്നു വിക്ടറിന്റെ ജീവത്യാഗം. വിക്ടറിനോടുള്ള ആദരവായി തൃശൂരില്‍ പ്രതിമ സ്ഥാപിക്കണം.  ഓര്‍മ പുതുക്കാന്‍ പോസ്റ്റല്‍ സ്റ്റാമ്പും പുറത്തിറക്കണം. വിക്ടര്‍ ജോര്‍ജിന്റെ ജോലിയിലെ  ആത്മാര്‍ത്ഥതയും, ആത്മാര്‍പ്പണവും പത്രഫോട്ടോഗ്രാഫര്‍മാര്‍ മാതൃകയാക്കണം. ബുദ്ധി ഉപയോഗിച്ചാണ് ഫോട്ടോയെടുക്കേണ്ടതെന്ന് വിക്ടര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.പ്രസ് ക്ലബ് ഹാളില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.കേരള പത്രപ്രവര്‍ത്തക യൂണിയന്‍ …

വിക്ടര്‍ ജോര്‍ജ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് മാതൃക: ഉണ്ണി കോട്ടയ്ക്കല്‍ Read More »

വിദ്യാലയങ്ങൾക്ക് നാളെയും അവധി

തൃശൂർ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി നാളെ (വ്യാഴം) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രിയപ്പെട്ട കുട്ടികളെ, ഇന്നും നല്ല മഴയാണല്ലോ അതുകൊണ്ടു ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. എന്ന് വെച്ച് ഇന്നലെ പറഞ്ഞത് ഒന്നും മറക്കല്ലേ മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. വീട്ടിൽ ഇരുന്നു മൊബൈൽ ഫോണിൽ കളിക്കാതെ നല്ല …

വിദ്യാലയങ്ങൾക്ക് നാളെയും അവധി Read More »

വിദ്യാലയങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി നാളെ (ബുധൻ) തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കെ.സുധാകരന്‍ അറസ്റ്റില്‍; കോടതി ഉത്തരവ് ഉള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടു.

കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ അറസ്റ്റില്‍. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് കെ.സുധാകരന്‍ അറസ്റ്റിലായത്. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കോടതി ഉത്തരവ് ഉള്ളതിനാല്‍ സുധാകരനെ ജാമ്യത്തില്‍ വിട്ടു. അറസ്റ്റ് വിവരം പുറത്തുവന്നതോടെ ജാമ്യനടപടികള്‍ക്കായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ എന്നിവര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. നേരത്തെ, കേസില്‍ രണ്ടാഴ്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുധാകരന് കോടതി അനുവദിച്ചിരുന്നു. സി.ആര്‍.പി.സി 41 പ്രകാരം നോട്ടീസ് നല്‍കിയതിനാല്‍ …

കെ.സുധാകരന്‍ അറസ്റ്റില്‍; കോടതി ഉത്തരവ് ഉള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടു. Read More »

ഡ്രോണില്‍ ഒപ്പിയെടുത്ത കരയിലെ പച്ചപ്പും, കടലിന്റെ നീലിമയും;വേറിട്ടകാഴ്ചയായി അസി.കളക്ടറുടെ ചിത്രപ്രദര്‍ശനം

തൃശൂര്‍:  ദൃശ്യങ്ങളുടെ പൂര്‍ണതയാണ് ഡ്രോണ്‍ ഫോട്ടോഗ്രാഫിയുടെ സവിശേഷത. ഡ്രോണിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ കാഴ്ചയുടെ പുതിയ തലം കാണികള്‍ക്ക് നല്‍കുന്നു. തൃശൂരിലെ അസിസ്റ്റന്‍ഡ് കളക്ടര്‍ വി.എം.ജയകൃഷ്ണന്‍ ഡ്രോണില്‍ ഒപ്പിയെടുത്ത ഛായാചിത്രങ്ങള്‍ക്ക് പ്രകൃതിയുടെ ചാരുത. പരിസ്ഥിതിയെ മറന്നുള്ള പരിഷ്‌കാരങ്ങള്‍ക്കിടയിലും, കാലത്തിന്റെ തിരുശേഷിപ്പുകളായി  നിലനില്‍ക്കുന്ന നെല്‍വയലുകളും, കോള്‍പാടങ്ങളും, ശില്‍പഭംഗിയുള്ള വാഴാലിക്കാവ് ക്ഷേത്രവും, തേയിലത്തോട്ടങ്ങളും ഡ്രോണ്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പുതുമയായി.  ഇനിയും നഷ്ടമാകാത്ത  മനക്കൊടി പുള്ളിന്റെ ഗ്രാമഭംഗിയും, കൊല്ലത്തെ വിസ്മയ സാന്നിധ്യമായ ജഡായുപാറയും, ആലപ്പുഴയിലെ കായലുകളും, വലയെറിയുന്ന മുക്കുവന്‍മാരും അടക്കം ഡ്രോണ്‍ ക്യാമറയില്‍ …

ഡ്രോണില്‍ ഒപ്പിയെടുത്ത കരയിലെ പച്ചപ്പും, കടലിന്റെ നീലിമയും;വേറിട്ടകാഴ്ചയായി അസി.കളക്ടറുടെ ചിത്രപ്രദര്‍ശനം Read More »

സ്വാതന്ത്ര്യത്തിൻ്റെ നൂറാം വർഷത്തിൽ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും: കേന്ദ്ര മന്ത്രി

തൃശൂർ: 2047ൽ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വർഷത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്ര ഊർജ – രാസവള വകുപ്പ് സഹമന്ത്രി ഭഗവന്ത് കുബെ. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന കഠിനാധ്വാനമാണ് രാജ്യത്തിൻ്റെ വികസനത്തിന് കാരണം. ഒമ്പത് വർഷം കൊണ്ട് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. പ്രതിസന്ധികൾക്കിടയിലും ഇന്ത്യക്ക് വളർച്ചാ നിരക്ക് നിലനിർത്താൻ കഴിഞ്ഞു. യുവജനങ്ങൾക്കും സ്ത്രീകൾക്കും …

സ്വാതന്ത്ര്യത്തിൻ്റെ നൂറാം വർഷത്തിൽ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും: കേന്ദ്ര മന്ത്രി Read More »

ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടികയറി

തൃശൂർ: തിരുഹൃദയ റോമന്‍ കാത്തലിക്ക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടികയറിതൃശ്ശൂർ തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ കൊടികയറ്റ് കർമ്മം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് ഫ്രാൻസിസ് കല്ലറക്കൽ നിർവഹിച്ചു. മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് കേരളത്തിന്റെ തനത് കലാരൂപങ്ങളായ ചവിട്ടുനാടകം, മാർഗ്ഗംകളി, തിരുവാതിര, ഒപ്പന എന്നിവയുടെ അകമ്പടിയോടുകൂടിയാണ് കൊടികയറ്റ് കർമ്മം നിർവഹിക്കപ്പെട്ടത്. തുടർന്ന് ആർച്ച് ബിഷപ്പിൻ്റെ മുഖ്യകാർമികത്വത്തില്‍ പൊന്തിഫിക്കൽ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ദിവ്യബലി മധ്യേ റവ. ഫാദർ വിപിൻ …

ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടികയറി Read More »

മേലാളൻമാരെ സ്തുതിച്ച് എരുതുകളി

തൃശൂർ : കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാന രൂപമായാണ് എരുതുകളി നടത്തുന്നത് .നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവിലിൽ പോയി അവിടെ നിന്നു ഉഴുവ് കാളകളെ കൊണ്ടു വന്നിരുന്നു. ഈ ഉഴുവു കാളക്കൾക്ക് കണ്ണു തട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ …

മേലാളൻമാരെ സ്തുതിച്ച് എരുതുകളി Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം: തളരാത്ത മനസ്സുമായി സംഘനൃത്തത്തില്‍ സൂര്യയുടെ ചടുലനടനം

തൃശൂര്‍: അരങ്ങില്‍ കരുതലും, കരുത്തുമായി കലാകാരികള്‍ കൂടെ നിന്നപ്പോള്‍ സംഘനൃത്തത്തില്‍ സൂര്യതേജസ്സായി പതിനെട്ടുകാരി എസ്. സൂര്യ  തിളങ്ങി. പരിക്കിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ട വലതുകൈയുമായി നടത്തറ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പിലെ സൂര്യ സംഘനൃത്തത്തില്‍ അണിചേര്‍ന്നത് അതിജീവനത്തിന്റെ ആത്മധൈര്യവുമായാണ്.കുടുംബശ്രീ സംസ്ഥാന കലോത്സവത്തിലെ സംഘനൃത്തം ജൂനിയര്‍ വിഭാഗത്തിലായിരുന്നു മത്സരം. ഏഴ് പേരടങ്ങിയ ഗ്രൂപ്പില്‍ പരിക്കിനെ തുടര്‍ന്ന് സൂര്യ പിന്‍മാറിയിരുന്നെങ്കില്‍ മത്സരത്തില്‍  സംഘനൃത്തം ജൂനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് ഇവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല.എസ്.എഫ്.ഐ മണ്ണുത്തി ഏരിയാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ സൂര്യ …

കുടുംബശ്രീ സംസ്ഥാന കലോത്സവം: തളരാത്ത മനസ്സുമായി സംഘനൃത്തത്തില്‍ സൂര്യയുടെ ചടുലനടനം Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം: കാസര്‍ഗോഡിന് കിരീടം

തൃശൂര്‍ : സംസ്ഥാന കുടുംബശ്രീ കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ കാസര്‍ഗോഡ് ജില്ലക്ക് ഒന്നാം സ്ഥാനം. കാസര്‍ഗോഡ് ജില്ലക്ക്  172 പോയിന്റുണ്ട്. 3 ദിവസങ്ങളിലായി മൊത്തമായി 61 ഇനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു   കോഴിക്കോടിന് 136 പോയിൻ്റും  കണ്ണൂരിന് 126 പോയിന്റുമായി രണ്ട്, മൂന്ന് സ്ഥാനത്തുണ്ട്. തൃശൂർ 99 പോയിൻ്റ്, പാലക്കാട് 54 പോയിൻ്റ് ,തിരുവനന്തപുരം 46 പോയിൻ്റ്. (മൈം) ,ഒപ്പന (സീനിയർ), സ്കിറ്റ് ഫലം കൂടി വരാനുണ്ട്. തൃശൂർ,ആദ്യ ദിവസം മുതല്‍ തന്നെ കാസര്‍ഗോഡ് …

കുടുംബശ്രീ സംസ്ഥാന കലോത്സവം: കാസര്‍ഗോഡിന് കിരീടം Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം:  അരങ്ങിന് അഴകായി സംഘനൃത്തത്തില്‍ ട്രാന്‍സ് വുമണ്‍സും

തൃശൂര്‍: കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍  സവിശേഷതകള്‍ നിറഞ്ഞ സംഘനൃത്തം  സദസ്സിന് ‘. ട്രാന്‍സ് വുമണ്‍സായ വര്‍ഷ ജിതിനും, കാര്‍ത്തിക രതീഷും  അണിനിരന്നതോടെ കാസര്‍കോട് ചെറുവത്തൂര്‍ ഓക്‌സിലറി ഗ്രൂപ്പിന്റെ ജൂനിയർ സംഘനൃത്തം അവിസ്മരണീയമായി. സംഘനൃത്തത്തില്‍ പങ്കെടുത്ത ഏഴ് പേരില്‍ വര്‍ഷയും കാര്‍ത്തികയുമായിരുന്നു ട്രാന്‍സ് വുമണ്‍സ്.  ഇരുവരുടെയും നടനചാരുതയും, മോഹനഭാവങ്ങളും തിങ്ങിനിറഞ്ഞ സദസ്സിന് പുതുകാഴ്ചയായി. 14 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമ സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും അവസരം നല്‍കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ …

കുടുംബശ്രീ സംസ്ഥാന കലോത്സവം:  അരങ്ങിന് അഴകായി സംഘനൃത്തത്തില്‍ ട്രാന്‍സ് വുമണ്‍സും Read More »

പൂരനഗരിയിൽ കുടുംബശ്രീ ഘോഷയാത്ര

തൃശൂർ: വടക്കുംനാഥന്റെ തിരുമുറ്റത്ത് നിന്ന് കേരളത്തിലെ വിവിധ അനുഷ്ഠാനകലകളും കലാരൂപങ്ങളും അണിനിരന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമ ഘോഷയാത്ര ശ്രദ്ധേയമായി.5000 ത്തോളം കുടുംബശ്രീ വനിതകൾ കേരള വസ്ത്രം അണിഞ്ഞ് വാദ്യമേളത്തിന് താളം പിടിച്ച് ഘോഷയാത്രയിൽ അണിനിരന്നു . തെയ്യം, തിറ, കാളകളി തുടങ്ങിയ വിവിധ അനുഷ്ഠാന കലാരൂപങ്ങളും, മോഹിനിയാട്ടം, കഥകളി, കൊയ്ത്തുപാട്ട്, കൈകൊട്ടി കളി, മാർഗ്ഗം കളി, ഒപ്പന, തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിധാനത്തിൽ ഓരോ ബ്ലോക്കുകളിൽ നിന്നുമുള്ള നിരവധി കുടുംബശ്രീ പ്രവർത്തകർ മത്സരാവേശത്തിൽ …

പൂരനഗരിയിൽ കുടുംബശ്രീ ഘോഷയാത്ര Read More »