തൃശൂര്‍: മഞ്ഞുപെയ്യും രാവില്‍ കണ്‍കുളിരും കാഴ്ചയായി വിപണിയില്‍ ക്രിസ്മസ് നക്ഷത്രങ്ങളൊരുങ്ങി. മണ്ണിലെ മിന്നും താരമാകാന്‍ ഇക്കുറി എല്‍.ഇ.ഡിയിലും, നിയോണിലുമായി പുതുമോഡല്‍ നക്ഷത്രങ്ങളും വിപണിയില്‍ സജ്ജമായി. മൊബൈലില്‍ തെളിയിക്കുന്ന നക്ഷത്രങ്ങളോടാണ് പുതുതലമുറക്കാര്‍ക്ക് പ്രിയം. വേട്ടയ്യന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, മാട്രാന്‍, സൂക്ഷ്മദര്‍ശിനി, തുടങ്ങിയ സിനിമകളുടെ പേരിട്ട നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. കാലം തെറ്റി പെയ്യുന്ന മഴയെ മുന്നില്‍ കണ്ട് ഇക്കുറി പ്ലാസ്റ്റിക് നക്ഷത്രങ്ങള്‍ക്കും വന്‍ ഡിമാന്റുണ്ട്. ഡിജിറ്റല്‍ സാധ്യത പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച നക്ഷത്രങ്ങളും, കടലാസ് നക്ഷത്രങ്ങളും, വാല്‍നക്ഷത്രങ്ങളും വിപണിയില്‍ കൗതുകക്കാഴ്ചയാണ്. …
മഞ്ഞുമ്മല്‍ ബോയ്‌സ്,വേട്ടയ്യൻ, മാട്രാന്‍, സൂക്ഷ്മദര്‍ശിനി മിന്നും താരങ്ങൾ Read More »