Newsskerala

മസ്തകത്തിന് പരിക്കേറ്റ കൊമ്പന്‍ ചരിഞ്ഞു

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ മയക്കുവെടി വെച്ച് ചികിത്സയ്ക്കായി കോടനാട് എത്തിച്ച കൊമ്പന്‍ ചരിഞ്ഞു. കൊമ്പന്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായിരുന്നു. കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളില്‍ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടര്‍ന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണായത്. ബുധനാഴ്ച രാവിലെയാണ് ആതിരപ്പള്ളിയില്‍ നിന്നും മയക്കുവെടി വച്ചാണ് കൊമ്പനെ എത്തിച്ചത്.


Leave a Comment

Your email address will not be published. Required fields are marked *