Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

അഖിലേന്ത്യ ശ്വാന പ്രദർശനം തൃശ്ശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസം 8 ന്

തൃശൂർ : ട്രിച്ചുർ  കെന്നൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അഖിലേന്ത്യ ശ്വാന പ്രദർശനവും, മത്സരവും . കേരളത്തിലെ പ്രഥമ പെറ്റ് ഫാഷൻ ഷോയും തൃശ്ശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ 2024 ഡിസംബർ എട്ടാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ നടക്കുന്നു.       മുപ്പതോളം വ്യത്യസ്ത ജനുസ്സുകളിൽ പെട്ട  ഗോൾഡൻ റിട്രീവർ, ലാബ്ര ഡോർ, സൈബീരിയൻ ഹസ്കി, അമേരിക്കൻ ബുള്ളി, പിറ്റ് ബുൾ, അമേരിക്കൻ സ്റ്റാഫോർഡ് ഷെർ ടൈറിയ്റർ , ജർമ്മൻ …

അഖിലേന്ത്യ ശ്വാന പ്രദർശനം തൃശ്ശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസം 8 ന് Read More »

വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം :  സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വര്‍ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രതിമാസം 40 യൂണിറ്റ് വരേ ഉപയോഗിക്കുന്നവര്‍ക്കും 100 വാട്ട് കണക്റ്റഡ് ലോഡ് ഉള്ളവര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ നിരക്ക് വര്‍ധന ബാധകമല്ല. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സൗജന്യ വൈദ്യുതി അതുപോലെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. സമ്മര്‍ താരീഫ് ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ അംഗീകരിച്ചില്ല. കണക്ടഡ് …

വൈദ്യുതി നിരക്ക് കൂട്ടി Read More »

വന്ദേഭാരത് വഴിയിൽ കുടുങ്ങി

പാലക്കാട്: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ ഷൊർണൂരിൽ പിടിച്ചിട്ടു. സാങ്കേതിക പ്രശ്നം മൂലമാണ് ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിന്‍റെ വാതില്‍ തുറക്കാനും കഴിഞ്ഞിരുന്നില്ല. മൂന്ന് മണിക്കൂർ കഴിഞ്ഞ് സാങ്കേതിക തകരാര്‍ പരിഹരിച്ചതിനു ശേഷം യാത്ര തുടർന്നു. 16 കോച്ചുകളിലും ഓരോ ബ്രേക്ക് ഉണ്ട്. ഇവ റിലീസ് ചെയ്ത ശേഷം ലോക്ക് ഉപയോഗിച്ച് ഷൊർണൂർ സ്റ്റേഷനിൽ എത്തിക്കാനാണ് ശ്രമം. സ്റ്റേഷനിൽ എത്തിച്ച ശേഷം മുൻവശത്ത് പുതിയ എഞ്ചിൻ ഘടിപ്പിച്ചാണ് യാത്ര തുടർന്നത്. 

ഹൈക്കോടതിയിൽ ഓഫീസ് സമയത്ത് ജീവനക്കാർക്ക് ഫോൺ വിലക്ക്

കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാർ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. സീനിയർ ഓഫീസർമാർ ഒഴികെയുള്ള സ്റ്റാഫംഗങ്ങൾ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം. പലരും ജോലി സമയത്ത് ഓൺലെൻ ഗെയിം കളിക്കുന്നതും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനാലാണ് രജിസ്ട്രാർ ജനറൽ നടപടിയെടുത്തത്. ഇത് സംബന്ധിച്ച് മുൻപും ഓഫീസ് മെമ്മോകൾ ഇറങ്ങിയിരുന്നു. അതേസമയം ഓഫീസ് ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും രജിസ്ട്രാർ ജനറലിൻ്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇ.രഘുനന്ദനന്‍ (74) അന്തരിച്ചു

തൃശൂര്‍ : ബിജെപി മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കുന്നംകുളം അക്കിക്കാവ് ഇളയിടത്ത് ഇ.രഘുനന്ദനന്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം മലങ്കര ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം, ഹീമോഫീലിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സൗത്ത് സോണ്‍ ചെയര്‍മാന്‍, കക്കാട് വാദ്യകലാ അക്കാദമി പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കുന്നംകുളം നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് 12 മണി വരെ അക്കിക്കാവിലെ ഹീമോഫീലിയ ട്രസ്റ്റ് ഓഫീസ് …

ഇ.രഘുനന്ദനന്‍ (74) അന്തരിച്ചു Read More »

മണ്ണൂത്തിയില്‍  2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തൃശ്ശൂര്‍:  മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ബെംഗലൂരുവില്‍ നിന്ന് മുന്തിരി ലോഡില്‍ ഒളിപ്പിച്ചെത്തിയ 2,600 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടികൂടിയത്. രണ്ടുപേര്‍ അറസ്റ്റിലായി. എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ കൊടുങ്ങല്ലൂര്‍ സ്വദേശിക്കായി തെരച്ചിലാരംഭിച്ചു. ക്രിസ്തുമസ്, പുതുവത്സരം കൊഴുപ്പിക്കാന്‍ കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എക്‌സൈസിന്റെ  വിവിധ സ്‌ക്വാഡുകള്‍ മണ്ണൂത്തി ദേശീയ പാതയില്‍ കാത്തു നിന്നത്. ബംഗലൂരുവില്‍ നിന്ന് മുന്തിരി ലോഡുമായെത്തിയ പിക്കപ്പ് ലോറി ദേശീയപാതയുടെ അരികിലൊതുക്കുകയും മറ്റൊരു കാര്‍ അടുത്തുവന്നു നിര്‍ത്തുകയും ചെയ്തതോടെ …

മണ്ണൂത്തിയില്‍  2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി Read More »

സുവര്‍ണക്ഷേത്രത്തിനുള്ളില്‍ അകാലിദള്‍ നേതാവിന് നേരെ വെടിയുതിര്‍ത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അമൃത്സര്‍: സുവര്‍ണക്ഷേത്രത്തിനുള്ളില്‍ അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം. ക്ഷേത്രത്തിനുള്ളില്‍വച്ച് അക്രമി ബാദലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ വെടിയുണ്ട ദേഹത്ത് പതിക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടഞ്ഞു. തലനാരിഴയ്ക്കാണ് ബാദല്‍ രക്ഷപ്പെട്ടത്.  രാവിലെ ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ വെച്ചായിരുന്നു ആക്രമണം.സംഭവത്തിന്റെ  ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകള്‍ നടക്കുകയായിരുന്നു.സുഖ്ബീര്‍ സിങിന്റെ  സമീപത്ത് നിന്നാണ് വെടിവെയ്പ്പുണ്ടായത്. ക്ഷേത്രത്തിന്റെ  പ്രവേശന കവാടത്തിനരികില്‍ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ പെട്ടെന്ന് …

സുവര്‍ണക്ഷേത്രത്തിനുള്ളില്‍ അകാലിദള്‍ നേതാവിന് നേരെ വെടിയുതിര്‍ത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

പൂജാ ബമ്പർ JC 325526 നമ്പറിന്

കാത്തിരിപ്പിന് വിരാമമിട്ട് പൂജാ ബംബർ നറുക്കെടുത്തു. JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് 2.15 നോട്‌ കൂടിയായിരുന്നു നറുക്കെടുപ്പ് ആരംഭിച്ചത്. 12 കോടിയാണ് ഒന്നാം സമ്മാനം. . JA 378749 ടിക്കറ്റിനാണ് രണ്ടാം സമ്മാനം. സമാശ്വാസ സമ്മാനം (1 ലക്ഷം)JA 325526JB 325526JD 325526JE 325526രണ്ടാം സമ്മാനം 1കോടിJA 378749JB 939547JC 616613JD 211004JE 584418മൂന്നാം സമ്മാനം 50ലക്ഷംനാലാം സമ്മാനം 5ലക്ഷംഅഞ്ചാം സമ്മാനം 2ലക്ഷംആറാം സമ്മാനം (5,000/-)ഏഴാം സമ്മാനം (2,000/-)എട്ടാം സമ്മാനം(1,000/-)ഒൻപതാം സമ്മാനം(500/-)സമാശ്വാസ സമ്മാനം …

പൂജാ ബമ്പർ JC 325526 നമ്പറിന് Read More »

ട്രോളിബാഗ് വിവാദം  രാഷ്ട്രീയ നാടകമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കോൺ​ഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന പരാതിയിൽ തെളിവ് കണ്ടെത്താനായില്ലെന്ന അന്വേഷണ റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് നൽകിയത്. വിവാദത്തില്‍ തുടർ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്പി . ട്രോളി ബാഗ് വിവാദത്തിലൂടെ തന്നെ കള്ളപ്പണക്കാരനാക്കാന്‍ ശ്രമിച്ചത് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ബോധപൂര്‍വമായ അജണ്ടയാണെന്ന് നിയുക്ത പാലക്കാട് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ലോഡ്ജില്‍ …

ട്രോളിബാഗ് വിവാദം  രാഷ്ട്രീയ നാടകമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ Read More »

ആര്‍. പ്രശാന്തിന്‍റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം.എല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്‍റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. എന്നാൽ പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. 2018 ലെ ഇടത് മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നു ആർ പ്രശാന്തിന് ജോലി നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്‍റ്  എൻജിനീയർ ആയായിരുന്നു …

ആര്‍. പ്രശാന്തിന്‍റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി Read More »

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (3/12) അവധി

തൃശ്ശൂര്‍ : ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി …

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (3/12) അവധി Read More »

കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂര്‍  സതീഷ്

തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂര്‍  സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം  എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പത് കോടി ആറു ചാക്കുകൾ ആയി കൊണ്ടുവന്നു എന്നതായിരുന്നു തന്‍റെ മൊഴി. വെളിപ്പെടുത്തലിന്‍റെ അനുബന്ധ രേഖകൾ …

കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂര്‍  സതീഷ് Read More »

ലക്ഷങ്ങൾ വിലവരുന്ന രാസലഹരികടത്ത് കേസിലെ ഒരാൾ കൂടി അറസ്റ്റിൽ

തൃശൂർ: മുടിക്കോട് നിന്നും ആഢംബര ബസ്സിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വില വരുന്ന MDMA കണ്ടെത്തിയ കേസിൻെറ അന്വേഷണത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായആലപ്പുഴ അമ്പലപ്പുഴ സ്വദേശി അമ്പലത്തു വീട്ടിൽ സുബ്ബൻ എന്നറിയപ്പെടുന്ന സുധീർ സിയാദ് (25 ) പീച്ചി പോലീസിൻെറ പിടിയിലായത്. ഡാൻസാഫ് ടീമിൻെറ രഹസ്യാന്വേഷണങ്ങളും പ്രതിയെ പിടികൂടുന്നതിന് സഹായകമായി. അന്വേഷണത്തിൽ ബാഗ്ലൂർ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന മയക്കുമരുന്നു സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് വ്യക്തമായിട്ടുണ്ട്. തൃശ്ശൂർ മുടിക്കോട് വെച്ച് ആഢംബര ബസ്സിൽ കടത്തുകയായിരുന്ന …

ലക്ഷങ്ങൾ വിലവരുന്ന രാസലഹരികടത്ത് കേസിലെ ഒരാൾ കൂടി അറസ്റ്റിൽ Read More »

ജി സുധാകരന്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും താനും ചേര്‍ന്ന് ജി. സുധാകരനെ വീട്ടില്‍ പോയി കണ്ടിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജി. സുധാകരന്‍ കാണിച്ച സ്‌നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോഡിയുടെ ആഹ്വാനത്തിന്റെ  ഭാഗമായാണ് പോയത്. സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി. സുധാകരന്‍. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി. സുധാകരന്  സമ്മാനിച്ചു സി.പി.എം രാജ്യദ്രോഹികളുമായി കൈകോര്‍ത്ത് ആദര്‍ശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയില്‍ ഭീകരവാദ പ്രസ്ഥാനത്തിന്റെ  നേതാക്കള്‍ സി.പി.എമ്മിനുള്ളില്‍ …

ജി സുധാകരന്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍ Read More »

കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി

തിരുവനന്തപുരം: ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി. 125 അധ്യാപക അനധ്യാപകരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദാക്കിയത്. ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണനും മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് നടപടി. നടപടി റദ്ദാക്കി ഉത്തരവിറക്കി. കലാമണ്ഡലം രജിസ്റ്റാര്‍ ആണ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ ഇടപെടല്‍ നടത്താമെന്നുറപ്പു നല്‍കി. 120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടിയെന്ന് …

കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി Read More »

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി  പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ്. കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത് യൂണിറ്റിന് 34 പൈസയുടെ വര്‍ധനവാണ്. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് കെ,എസ്,ഇ,ബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരുമായും ഉപഭോക്താക്കളുമായും ചര്‍ച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കള്‍ക്ക് …

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും Read More »

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാധ്യത. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം. കനത്തെ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു  മുന്‍ നിശ്ചയിച്ച പ്രകാരമുള്ള …

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് Read More »

തമിഴ്‌നാട്ടില്‍ മഴപ്പെയ്ത്ത്, 13 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള മഴ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാശം വിതച്ചു.മരണം 13 ആയി. തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ രാവിലെ എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഒന്‍പത് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി.  തമിഴ്‌നാട്ടില്‍ ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്.  റെഡ്, ഓറഞ്ച് അലേര്‍ട്ട് ഒരിടത്തുമില്ല. ചെന്നൈ, കോയമ്പത്തൂര്‍ അടക്കം 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ – നാഗര്‍കോവില്‍ വന്ദേഭാരത് അടക്കം 10  ട്രെയിനുകള്‍ പൂര്‍ണമായി …

തമിഴ്‌നാട്ടില്‍ മഴപ്പെയ്ത്ത്, 13 മരണം Read More »

മൂന്ന് മീറ്റര്‍ ദൂരപരിധിയില്‍ ആനകളെ നിര്‍ത്തി പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം

തൃപ്പൂണിത്തുറ: മൂന്ന് മീറ്റര്‍ അകലത്തില്‍ ആനകളെ എഴുന്നള്ളിച്ച് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം തുടങ്ങി. ഹൈക്കോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ക്ഷേത്രത്തിലെ ആന എഴുന്നളളത്ത് നടത്തുന്നത്. 15 ആനകളാണ് ശീവേലിക്ക് അണിനിരന്നത്. ഈ 15 ആനകളേയും മൂന്ന് മീറ്റര്‍ അകലത്തില്‍ നിര്‍ത്താന്‍ വനംവകുപ്പ് സ്ഥലത്തെത്തി മാര്‍ക്ക് ചെയ്തിരുന്നു. മുന്‍വര്‍ഷങ്ങളിലും ശീവേലിക്ക് 15 ആനകളാണ് അണിനിരന്നിരുന്നത്. എന്നാല്‍ ക്ഷേത്രത്തിന് മുന്നിലെ ആനക്കൊട്ടിലിലാണ് അന്ന് ആനകളെ നിര്‍ത്തിയിരുന്നത്. ഏതാണ്ട് 23 മീറ്റര്‍ വീതിയുള്ള ഈ അനക്കൊട്ടിലില്‍ ഹൈക്കോടതിയുടെ മാര്‍ഗരേഖ പാലിക്കുകയാണെങ്കില്‍ പരമാവധി നാല് …

മൂന്ന് മീറ്റര്‍ ദൂരപരിധിയില്‍ ആനകളെ നിര്‍ത്തി പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം Read More »

സ്വിഗ്ഗി ഭക്ഷണവിതരണ തൊഴിലാളികള്‍  30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തൃശൂര്‍: തൊഴില്‍ചൂഷണത്തിനെതിരെ സ്വിഗ്ഗി  ഭക്ഷണവിതരണ ജോലിക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. അവകാശസംരക്ഷണത്തിനായി ഈ മാസം 30 മുതല്‍ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണവിതരണം നിര്‍ത്തിവെച്ച്  സമരം നടത്തുവാനാണ് സ്വിഗ്ഗി ജോലിക്കാരുടെ   തീരുമാനം. മുന്നൂറോളം ജോലിക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. നിര്‍ത്താക്കിയ ആനുകൂല്യങ്ങള്‍ വീണ്ടും നടപ്പിലാക്കും വരെ  സമരം തുടരും. മുൻകാലങ്ങളിൽ നൽകിയിരുന്ന payout structure തിരിച്ച് നൽകുക, Petrol incentives ആനുകൂല്യങ്ങൾ നൽകുക, 6 വർഷങ്ങളായി മാറ്റമില്ലാതിരിക്കുന്ന മിനിമം ഓർഡർ payment വർധിപ്പിക്കുക, Order count system നിർത്തലാക്കുക, Zone …

സ്വിഗ്ഗി ഭക്ഷണവിതരണ തൊഴിലാളികള്‍  30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് Read More »