തൃശൂര്‍: തൊഴില്‍ചൂഷണത്തിനെതിരെ സ്വിഗ്ഗി ഭക്ഷണവിതരണ ജോലിക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. അവകാശസംരക്ഷണത്തിനായി ഈ മാസം 30 മുതല്‍ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണവിതരണം നിര്‍ത്തിവെച്ച് സമരം നടത്തുവാനാണ് സ്വിഗ്ഗി ജോലിക്കാരുടെ തീരുമാനം. മുന്നൂറോളം ജോലിക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. നിര്‍ത്താക്കിയ ആനുകൂല്യങ്ങള്‍ വീണ്ടും നടപ്പിലാക്കും വരെ സമരം തുടരും. മുൻകാലങ്ങളിൽ നൽകിയിരുന്ന payout structure തിരിച്ച് നൽകുക, Petrol incentives ആനുകൂല്യങ്ങൾ നൽകുക, 6 വർഷങ്ങളായി മാറ്റമില്ലാതിരിക്കുന്ന മിനിമം ഓർഡർ payment വർധിപ്പിക്കുക, Order count system നിർത്തലാക്കുക, Zone to zone Return Bonus ചേർത്ത് നൽകുക , ലൊക്കേഷൻ മാപ്പിൽ കൃത്രിമം കാണിക്കുന്നത് അവസാനിപ്പിക്കുക, പുതിയതായി കൊണ്ടുവന്ന ഓർഡർ count system നിർത്തലാക്കി, earnings ന് ഇൻസെന്റീവ് system നടപ്പിലാക്കുക, വീക്കിലി ഇൻസെന്റീവ് തരാത്തപക്ഷം, കിലോമീറ്റർ മിനിമം 10 രൂപയും, പെട്രോൾ ഇൻസെന്റീവ് തിരികെ കൊണ്ട് വരുക, കിലോമീറ്ററിന് എല്ലായ്പോഴും (peak and non peak) ഒരേ പൈസ (per KM 10rs)നൽകുക , Waiting time പഴയപോലെ 27rs നൽകുക, Restaurant ൽ reach ചെയ്ത സമയം മുതൽ വെയ്റ്റിംഗ് ടൈം സ്റ്റാർട്ട് ചെയ്യുക, Food ready വരുന്ന restaurant കളിൽ 10മിനിറ്റ് കഴിഞ്ഞാൽ order കിട്ടാത്ത പക്ഷം cancel ചെയ്യാൻ option കൊണ്ട് വരുക,
ഇതുവരെ ഉണ്ടായിരുന്ന order earnings പുനർസ്ഥാപിക്കുക, Sick leave അല്ലെങ്കിൽ vehicle service മൂലം 3 ദിവസത്തിൽ കൂടുതൽ leave എടുക്കേണ്ടി വരുമ്പോൾ incentive cut ചെയ്ത് flat pay ആകുന്നത് നിർത്തുക, Bulk orders(പലപ്പോഴും ബാഗിൽ തികയാത്ത ഓർഡറുകൾ ആണ്) വരുമ്പോൾ കൃത്യമായ earnings ഉറപ്പ് വരുത്താൻ option നൽക്കുക.Bulk orders(പലപ്പോഴും ബാഗിൽ തികയാത്ത ഓർഡറുകൾ ആണ്) വരുമ്പോൾ കൃത്യമായ earnings ഉറപ്പ് വരുത്താൻ option നൽക്കുക എന്നീ ആവശ്യങ്ങളാണ് സ്വിഗ്ഗി ഭക്ഷണ വിതരണക്കാർ ആവശ്യപ്പെടുന്നത്.
- .
- ..
- .
- .