തന്നെ വിശ്വസിക്കണമെന്ന കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തൃശൂര്‍: കുന്നംകുളം-തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടുകളില്‍ നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം നീട്ടിവച്ചു. ജില്ലാ കളക്ടര്‍ കൃഷ്ണതേജ നല്കിയ ഉറപ്പുകള്‍ പരിഗണിച്ചാണ് സമരം മാറ്റിവക്കുന്നതെന്ന് ബസ്സുടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജൂലൈ 2മുതല്‍ സമരമെന്നും സംയുക്തസമരസമിതി അറിയിച്ചു.ബസ്സുടമകളുടെ പ്രതിനിധികളും, കെ.എസ്.ടി.പിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കുന്നംകുളം, കൊടുങ്ങല്ലൂര്‍ റോഡുകളിലെ തകര്‍ന്ന ഭാഗങ്ങള്‍ പരിശോധിക്കും .രണ്ടാം തീയതിക്കകം റോഡുകളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കും.