Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

തൃശൂര്‍ പറവട്ടാനി മാര്‍ അദ്ദായ് ശ്ലീഹാ പള്ളിയില്‍ സംഘര്‍ഷം

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ കീഴിലുള്ള പറവട്ടാനി മാര്‍ അദ്ദായ് ശ്ലീഹാപള്ളിയില്‍ സംഘര്‍ഷം. വിശ്വാസികളും പുരോഹിതരും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. മെത്രാപ്പോലീത്ത മാർ ഔഗീന്‍ കുര്യാക്കോസിനെതിരെയായിരുന്നു പ്രതിഷേധം. സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ മെത്രാപ്പോലീത്ത ഔഗീനെതിരെ ഗോബാക്ക് വിളിച്ചു. മാർ യോഹന്നാൻ യോസേഫ് എപ്പിസ്‌കോപ്പയെ സസ്‌പെന്‍ഡ് ചെയ്ത സിനഡ് തീരുമാനം പള്ളിയില്‍ അറിയിച്ചതിന് പിന്നാലെയാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. നെരത്തെ മെഡിക്കല്‍ അവധിയിലായിരുന്ന എപ്പിസ്‌കോപ്പ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.  ഇതിനെതിരെ എപ്പിസ്‌കോപ്പ കോടതിയെ സമീപിച്ചു. ഇതെ തുടര്‍ന്ന് തിരക്കിട്ട് …

തൃശൂര്‍ പറവട്ടാനി മാര്‍ അദ്ദായ് ശ്ലീഹാ പള്ളിയില്‍ സംഘര്‍ഷം Read More »

റോഡിലേക്ക് വന്‍മരം വീണു, പെട്ടിഓട്ടോകള്‍ തകര്‍ന്നു

നിറയെ യാത്രക്കാരുള്ള ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തൃശൂര്‍ സെന്റ് തോമസ് കോളേജ് റോഡില്‍ ഗതാഗതം സ്തംഭിച്ചു തൃശൂര്‍: നഗരത്തിലെ സെന്റ്‌തോമസ് റോഡില്‍ വന്‍മരം വീണു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു പെട്ടി ഓട്ടോ പൂര്‍ണമായും, മറ്റൊരു പെട്ടി ഓട്ടോ ഭാഗികമായും തകര്‍ന്നു. ജില്ലാശുപത്രി കോമ്പൗണ്ടിലെ മരമാണ്  വീണത്. നിറയെ യാത്രക്കാരുമായി ഇതുവഴി പോയ സ്വകാര്യ ബസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.സെന്റ് തോമസ് കോളേജ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യതി ലൈനും വീണതോടെ നഗരത്തില്‍ വൈദ്യുതി ബന്ധവും നിലച്ചു. ഫയര്‍സര്‍വീസ് …

റോഡിലേക്ക് വന്‍മരം വീണു, പെട്ടിഓട്ടോകള്‍ തകര്‍ന്നു Read More »

നഗരത്തിലെ വെള്ളക്കെട്ടിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു.

തൃശൂർ: നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. കോർപ്പറേഷനുള്ളിൽ മേയറുടെ ചേമ്പറിന് മുന്നിലായിരുന്നു പ്രതിഷേധം. വർഷകാലത്തിന് മുൻപ് തന്നെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് കൗൺസിലർമാർ മേയർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. പെരുമാറ്റ ചട്ടം നിലവിലുള്ളപ്പോൾ ഫണ്ട്‌ വിനിയോഗിക്കാൻ കഴിയില്ലെന്നായിരുന്നു മേയറുടെ വാദം. തുടർന്ന് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ നഗരത്തിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും വെള്ളം കയറി. റോഡുകളിൽ വെള്ളം കയറിയത് വലിയ ഗതാഗതക്കുരുക്കിന് ഇടവരുത്തി. കാനകൾ …

നഗരത്തിലെ വെള്ളക്കെട്ടിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. Read More »

കുളവാഴകളുമായി കോൺഗ്രസ് മാർച്ച്

തൃശൂർ: തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ ചേമ്പറിലേക്ക് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ വിവിധ തോടുകളിൽ നിന്ന് ശേഖരിച്ച കുളവാഴകളുമായി മാർച്ച് നടത്തി. തെക്കേഗോപുര നടയിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാരുടെ മാർച്ച് ആരംഭിച്ച് മേയറുടെ ചെമ്പറിലേക്ക് ലക്ഷ്യം വച്ച് നടത്തിയ മാർച്ച് തൃശ്ശൂർ കോർപ്പറേഷന്റെ എല്ലാ ഗൈറ്റുകളും അടച്ച് പോലീസ് മാർച്ച് തടഞ്ഞു. കുണ്ടുവാറ – കട്ടച്ചിറ തോട്, മുണ്ടുപാലം – ശക്തൻ തോട്, പഞ്ചിക്കൽ തോട്, പെരിങ്ങാവ് – വിയ്യൂർ തോട് എന്നിവിടങ്ങളിൽ നിന്ന് കുളവാഴകൾ ശേഖരിച്ച …

കുളവാഴകളുമായി കോൺഗ്രസ് മാർച്ച് Read More »

ടിവി യുടെ തകരാർ, ഉപഭോക്താവിന് 1,29,000 രൂപ നൽകുവാൻ വിധി.

തൃശൂർ: ടി വി യുടെ തകരാർ ആരോപിച്ച്‌ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.തൃശൂർ ഓട്ടുപാറയിലുള്ള ഉദയനഗറിലെ കെ.ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സെൻറ് ജോർജ് ഇലക്ട്രോണിക്ക പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, തൃശുർ വടക്കാഞ്ചേരിയിലുള്ള എൽ ജി സർവ്വീസ് സെൻറർ ഉടമ, കൊച്ചിയിലെ എൽ ജി ഇലക്ട്രോണിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.ചന്ദ്രശേഖരൻ 1,14,000 രൂപ നൽകിയാണ് ടി വി വാങ്ങുകയുണ്ടായത്. ടി വി വാങ്ങി ഉപയോഗിച്ചു വരവെ …

ടിവി യുടെ തകരാർ, ഉപഭോക്താവിന് 1,29,000 രൂപ നൽകുവാൻ വിധി. Read More »

തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് കളക്ടര്‍ കൃഷ്ണതേജ

തൃശൂര്‍ ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ നഗരത്തില്‍ വ്യാപക വെള്ളക്കെട്ട്്. നഗരത്തില്‍ മിക്കയിടത്തും റോഡില്‍ വെള്ളക്കെട്ടുണ്ടായി. വടക്കേ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് മൂലം ബസുകള്‍ നിര്‍ത്തിയില്ല.അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐ.സി.യുവില്‍ വരെയാണ് വെള്ളമെത്തിയത്. മൂന്ന്് കോടിയുടെ നഷ്ടമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.കിഴക്കെകോട്ടയില്‍ ബിഷപ്പ് ഹൗസിന് സമീപം മതില്‍ തകര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയില്‍ വെള്ളം കയറി. ചേറ്റുപുഴ റോഡില്‍ ഒരു വലിയ മാവ് കടപുഴകി വീണു. പുലര്‍ച്ചെ നാലിന് …

തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് കളക്ടര്‍ കൃഷ്ണതേജ Read More »

കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി

തൃശൂർ: കനത്ത മഴയിൽ തൃശ്ശൂർ അശ്വനി ആശുപത്രിയിലും സമീപത്തെ വീടുകളിലും വെള്ളം കയറി. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് സമീപത്തെ താഴത്തെ നിരയിലുള്ള കടകളിലും , ശങ്കരയ്യ റോഡിലെ വീടുകളിലും താഴത്തെ നിലയിലെ കടകളിലും വെള്ളം കയറി. ബിഷപ്പ് പാലസിൻ്റെ മതിൽ ഇടിഞ്ഞു വീണു. വിയൂർ പോലീസ് സ്റ്റേഷനിലും വെള്ളം കയറി.നഗരത്തിൽ മഴയെ തുടർന്ന് തൃശ്ശൂർ വൻ ഗതാഗതകുരുക്ക്. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്.

പാട്ടുരായ്ക്കലിൽ കാറിനു തീ പിടിച്ചു

തൃശൂർ: പാട്ടുരായ്ക്കൽ ജംഗ്ഷനിൽ ഓടുന്ന കാറിനു തീ പിടിച്ചു. ഇന്ന് വൈകീട്ട് 6.30 മണിയോടെയാണ് കാറിനു തീ പിടിച്ചത്. ഉടൻ ഫയർഫോഴ്സ് എത്തി തീ അണച്ചു. കാർ പൂർണ്ണമായും കത്തി. ഇതുമൂലം തൃശൂർ ഷൊർണൂരിൽ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

അവയവക്കടത്തിന്റെ റാക്കറ്റ് തൃശൂരിലും സജീവം.

തൃശൂരില്‍  7 ദാതാക്കളെ പറ്റിച്ചു, അന്വേഷണത്തിന് എന്‍.ഐ.എ തൃശൂര്‍: അവയവക്കടത്തിന്റെ റാക്കറ്റ് തൃശൂരിലും സജീവം. ചാവക്കാടുമായി ബന്ധപ്പെട്ട തീരദേശമേഖലയിലുള്ളവരാണ് വഞ്ചിക്കപ്പെട്ടത്. തൃശൂരിലെ ചില സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചും ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.പാവറട്ടി മുല്ലശ്ശേരിയില്‍ ഏഴുപേരാണ് അവയവദാന റാക്കറ്റിന്റെ വഞ്ചനയില്‍ കുടുങ്ങിയത്. ഏഴു അവയവദാതാക്കളെയും തുച്ഛമായ തുക നല്‍കി പറ്റിച്ചു. ദാരിദ്ര്യം ചൂഷണം ചെയ്താണ് ഇവരെ പറ്റിച്ചത്. തീരദേശത്ത് കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന്്് സാന്ത്വനം എന്ന സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അവയവക്കടത്തിനായി …

അവയവക്കടത്തിന്റെ റാക്കറ്റ് തൃശൂരിലും സജീവം. Read More »

പുഴയ്ക്കലില്‍ കാറില്‍ കടത്തിയ എംഡിഎംഎ പിടികൂടി,  രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: പുഴയ്ക്കലില്‍ കാറില്‍ നടത്തിയ എം.ഡി.എം.എ പിടികൂടി. 330 ഗ്രാം എം.ഡി.എം.എയുമായി 2 പേരെയാണ് തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും, വെസ്റ്റ് പൊലീസും ചേര്‍ന്ന് രാവിലെ പിടികൂടിയത്. കാറില്‍ എം.ഡി.എം.എ കടത്തുകയായിരുന്ന കാസര്‍ഗോഡ് സ്വദേശി നജീബ്, ഗുരുവായൂര്‍ സ്വദേശി ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശവുമായി എക്‌സൈസ് സര്‍ക്കുലര്‍ പുറത്തിറങ്ങി. മേയ് 30 ന് മുന്‍പ് റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനാണ് നിര്‍ദേശം. ജൂണ്‍ 1 …

പുഴയ്ക്കലില്‍ കാറില്‍ കടത്തിയ എംഡിഎംഎ പിടികൂടി,  രണ്ട് പേര്‍ അറസ്റ്റില്‍ Read More »

രണ്ടരകോടിയിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ തിരിച്ചുനൽകാതെ വിശ്വാസ വഞ്ചന ചെയ്ത കേസിലെ പ്രതി പിടിയിൽ

തൃശൂർ: രാജസ്ഥാൻ സ്വദേശി മാനേജരായ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം 2,51,51,165 രൂപയുടെ സ്വർണ്ണാഭരണൾ വാങ്ങി തിരിച്ചുകൊടുക്കാതെ വിശ്വാസ വഞ്ചന നടത്തിയ കേസിലെ പ്രതിയായ കല്ലൂർ തൃക്കൂർ ദേശത്ത് പോഴത്ത് വീട്ടിൽ രാഹുൽ (36) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. തൻെറ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം വാങ്ങിയ ആഭരണങ്ങളോ തുകയോ തിരിച്ചു കിട്ടാതെയായതിനാൽ സ്ഥാപനത്തിൻെറ മാനേജരായ രാജസ്ഥാൻ സ്വദേശി തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് റെജിസ്റ്റർ …

രണ്ടരകോടിയിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ തിരിച്ചുനൽകാതെ വിശ്വാസ വഞ്ചന ചെയ്ത കേസിലെ പ്രതി പിടിയിൽ Read More »

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ

തൃശൂർ: കാപ്പ നിയമപ്രകാരം തൃശൂർ റെയ്ഞ്ച് ഡി െഎ ജി യുടെ ഉത്തരവിൽ ആറുമാസക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കി നാടുകടത്തപ്പെട്ട ഉത്തരവു ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കോലഴി അത്തേക്കാട് സ്വദേശിയായ ചെമ്മിട്ടേരി വീട്ടിൽ ബാബു (28) വിനെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 1.4.2024 മുതൽ 6 മാസകാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. പിന്നീട് ജില്ലയിൽ പ്രവേശിച്ച പ്രതിയെകുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ ബി. പ്രമോദും സംഘവും നടത്തിയ അന്വേഷണത്തിലാണ് ജയ്ഹിന്ദ് മാർക്കറ്റിൽ നിന്നും …

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ Read More »

ബെല്ല ഇവൻ്റ്സിൻ്റെ ഓഫീസ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചു.

ഇവൻ്റ് മാനേജ്മെൻ്റ് സംരംഭമായ ബെല്ല ഇവൻ്റ്സിൻ്റെ ഓഫീസ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചു.ഷൊർണൂർ റോഡിൽ എയർടെൽ ഓഫീസിന് സമീപം കള്ളിയത്ത് ബിൽഡിങ്ങിൽ ആരംഭിച്ച ബെല്ല ഇവൻ്റ്സിൻ്റെ ഓഫീസ് തൃശൂർ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. ഫാദർ ബിനു ജോസഫ് ഓഫീസിൻ്റെ ആശിർവാദ കർമ്മം നിർവ്വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെൻ്റ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബൈജു വർഗീസ്, കെ.കെ. ബാബു, …

ബെല്ല ഇവൻ്റ്സിൻ്റെ ഓഫീസ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചു. Read More »

അയ്യന്തോള്‍ കളക്ടറേറ്റിന് സമീപം വന്‍മരം കടപുഴകി വീണു, പോലീസ്സ്‌റ്റേഷന്റെ മതില്‍ തകര്‍ന്നു

തൃശൂര്‍: അയ്യന്തോള്‍ കളക്ടറേറ്റിന് സമീപം വന്‍മരം കടപുഴകി വീണു. വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കളക്ടറേറ്റിലേക്കുള്ള റോഡിലെ മരമാണ് ഇന്ന് രാവിലെ നിലംപതിച്ചത്. സ്റ്റേഷന്റെ മതിലും, വൈദ്യുതിത്തൂണുകളും തകര്‍ന്നു. ഇതോടെ വൈദ്യുതി വിതരണം തകരാറിലായി.കെ.എസ്.ഇ..ബി ഉദ്യോഗസ്ഥരും അഗ്നിശമനസേനാവിഭാഗവും സ്ഥലത്തെത്തി.വന്‍ മരം മുറിച്ചുമാറ്റാന്‍ മണിക്കൂറുകള്‍ വേണ്ടിവരും.

ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. …

ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു Read More »

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ കാറിന് മുകളിലേക്ക് മരം വീണു

തൃശൂര്‍:  ബാനര്‍ജി ക്ലബിന് സമീപം തിരക്കേറിയ സ്വരാജ് റൗണ്ടില്‍ ശക്തമായ മഴയിലും, കാറ്റിലും മരം വീണു.  ഓടിക്കൊണ്ടിരിക്കേ രണ്ട് കാറുകള്‍ക്ക്് മുകളിലാണ് മരം വീണത്. മരം വീണതിനെ തുടര്‍ന്ന് അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു.കാറില്‍ യാത്ര ചെയ്തിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നാവശ്യ പ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ ഡെപ്യൂട്ടി മേയറുടെ കാർ തടഞ്ഞു

തൃശ്ശൂർ : കോർപ്പറേഷൻ പരിധിയിലെ 250 ഓളം വരുന്ന ഡി.പി.സി അംഗീകാരം ലഭിച്ച വലിയ തോട് ക്ലീനിങ് പ്രവർത്തികൾ ടെൻഡർ നടപടികൾ സ്വീകരിക്കാതെ വലിയ കാലതാമസം ഉണ്ടാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ നടത്തിയ സമരം, നടന്നു കൊണ്ടിരിക്കെ ഡെപ്യൂട്ടി മേയർ ഔദ്യോഗിക വാഹനത്തിൽ കയറി പോകുവാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ്റെ നേതൃത്വത്തിൽ ഔദ്യോഗിക വാഹനം തടഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയ ഡെപ്യൂട്ടി മേയർ എം.എൽ. റോസി പോലീസിന്റെ സമീപത്ത് ചെന്ന് പ്രതിഷേധിക്കുന്ന കൗൺസിലർമാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. …

ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നാവശ്യ പ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ ഡെപ്യൂട്ടി മേയറുടെ കാർ തടഞ്ഞു Read More »

ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസുകാർക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ മൂവായിരം രൂപ പിഴ

തൃശൂര്‍: ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസുകാരുടെ ഇരുചക്രവാഹനയാത്രികരില്‍ നിന്ന് പിഴ ഈടാക്കുന്നതായി പരാതി. . ബാഗുകള്‍ കൈവശമുള്ള ഇരുചക്രവാഹനയാത്രികരില്‍ നിന്നാണ് പിഴ ഈടാക്കിയത്. മൂവായിരം രൂപയാണ് ബാഗുമായി യാത്ര ചെയ്ത ഇരുചക്രവാഹനയാത്രികരില്‍ നിന്ന് ഈടാക്കിയത്. പുക ടെസ്റ്റ് നടത്തിയില്ലെന്ന കാരണത്താലുള്ള പിഴയും കൂടിയാണ് മൂവായിരം രൂപ ചുമത്തിയിരിക്കുന്നത്.1989-ലെ കേന്ദ്രമോട്ടോര്‍ വാഹനപ്രകാരമുള്ള പിഴയാണിതെന്ന് വ്യക്തമാക്കിയുള്ള രശീതും നല്‍കുന്നുണ്ട്.ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസുകാരായ സ്വിഗ്ഗി, ടുമാറ്റോ, കെ.എഫ്.സി എന്നിവരില്‍ നിന്നും പിഴ ഈടാക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ട്രെയിനില്‍ ടി.ടി.ഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം

തൃശൂര്‍: സംസ്ഥാനത്ത് ടി.ടി.ഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍.പി.എഫ് കഞ്ചാവും പിടിച്ചെടുത്തു.  ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിന്‍ രാവിലെ അഞ്ചരയോടെ ഒറ്റപ്പാലത്ത്്് എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍  കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്.ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ  ടോയ്ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിനാണ്. ടി.ടി.മാരെ ആക്രമിച്ചത്. പിന്നീട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായയിരുന്നു.ടി.ടി.ഇമാരായ യു.പി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം …

ട്രെയിനില്‍ ടി.ടി.ഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം Read More »

തൃശൂരില്‍ ഗുണ്ടാ നേതാവ് അനൂപ് അറസ്റ്റില്‍

തൃശൂര്‍: സംസ്ഥാനത്ത്  ക്വട്ടേഷന്‍ സംഘങ്ങളെ തേടി പോലീസ്. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിരുവനന്തപുരത്ത്് മൂന്ന്് പേരെയും, തൃശൂരില്‍ ഒരാളെയും അറസ്റ്റ്് ചെയ്തു. നാല്്് പേരും ഗുണ്ടാത്തലവന്‍മാരാണ്.തൃശൂര്‍ കുറ്റൂര്‍  പാടത്ത്്് ‘ആവേശം’ സിനിമ മോഡല്‍ പാര്‍ട്ടി നടത്തിയതിനാണ് ഗുണ്ടാ നേതാവായ കുറ്റൂര്‍ അനൂപിനെതിരെ പൊലീസ് കേസെടുത്തത്.  151 വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അനൂപിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ‘ആവേശം’ മോഡല്‍ ആഘോഷപാര്‍ട്ടിയില്‍ കൊലക്കേസില്‍ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തല്‍. …

തൃശൂരില്‍ ഗുണ്ടാ നേതാവ് അനൂപ് അറസ്റ്റില്‍ Read More »